കണ്ണൂരില്‍ അബ്ബേ റോഡ് പുനരാവിഷ്‌കരിച്ച് കേരളാ പോലീസ്; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ബീറ്റില്‍സ് ത്രീഡി സീബ്രാക്രോസ്

അബ്ബേ റോഡ് എന്ന ആല്‍ബത്തില്‍ ബീറ്റില്‍സിന്റെ സ്ഥാപകരായ ജോണ്‍ ലെനന്‍, പോള്‍ മക്കാര്‍ട്ടിനി, ജോര്‍ജ് ഹാരിസണ്‍, റിംഗോ സ്റ്റാര്‍ എന്നിവര്‍ ലണ്ടനിലെ അബ്ബേ റോഡ് സ്റ്റുഡിയോയ്ക്ക് പുറത്തെ റോഡിലൂടെ നടക്കുന്ന ദൃശ്യത്തില്‍ ഉള്ളത് പോലെ ത്രീഡി സീബ്രാ ക്രോസില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നില്‍ക്കുന്ന ചിത്രമാണ് കണ്ണൂര്‍ കളക്ടര്‍ മിര്‍ മുഹമ്മദ് അലി പുറത്തുവിട്ടത്

കണ്ണൂര്‍: ലോക പ്രശസ്ത റോക്ക് ബാന്‍ഡ് ബീറ്റില്‍സിന്റെ അബ്ബേ റോഡ് എന്ന ആല്‍ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ത്രീഡി സീബ്രാ ക്രോസ് കണ്ണൂരില്‍. റോഡ് സുരക്ഷയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് കേരളാപോലീസാണ് ഇത്തരത്തില്‍ സീബ്രക്രോസ് പണിതത്.

അബ്ബേ റോഡ് എന്ന ആല്‍ബത്തില്‍ ബീറ്റില്‍സിന്റെ സ്ഥാപകരായ ജോണ്‍ ലെനന്‍, പോള്‍ മക്കാര്‍ട്ടിനി, ജോര്‍ജ് ഹാരിസണ്‍, റിംഗോ സ്റ്റാര്‍ എന്നിവര്‍ ലണ്ടനിലെ അബ്ബേ റോഡ് സ്റ്റുഡിയോയ്ക്ക് പുറത്തെ റോഡിലൂടെ നടക്കുന്ന ദൃശ്യത്തില്‍ ഉള്ളത് പോലെ ത്രീഡി സീബ്രാ ക്രോസില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നില്‍ക്കുന്ന ചിത്രമാണ് കണ്ണൂര്‍ കളക്ടര്‍ മിര്‍ മുഹമ്മദ് അലി പുറത്തുവിട്ടത്.

കണ്ണവം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രാദേശിക കലാകാരന്മാരാണ് ത്രീഡി സീബ്രാ ക്രോസിന് പിന്നിലെ കലാകാരന്‍മാര്‍.

Exit mobile version