വനിതാ മതില്‍; ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വിമര്‍ശിച്ചു, ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനെതിരെ കോടതി അലക്ഷ്യ ഹര്‍ജി

എറണാകുളം സ്വദേശിയായ കെ മോഹനചന്ദ്രനാണ് പി സുരേഷിനെതിരേ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ഹര്‍ജി സമര്‍പ്പിച്ചത്.

കൊച്ചി: വനിതാ മതിലുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ വിമര്‍ശിച്ച ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനെതിരെ കോടതി അലക്ഷ്യ ഹര്‍ജി. ജനവരി 1ന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ 18 വയസിനു താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി സുരേഷ് വിമര്‍ശിച്ചുവെന്ന് കാണിച്ചാണ് ക്രിമിനല്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി.

എറണാകുളം സ്വദേശിയായ കെ മോഹനചന്ദ്രനാണ് പി സുരേഷിനെതിരേ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ഹര്‍ജി സമര്‍പ്പിച്ചത്.

Exit mobile version