മല്ലപ്പള്ളിയിൽ കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം; ജീവൻ നഷ്ടപ്പെട്ടത് അച്ഛന്റെയും 2 പെൺമക്കളുടെയും ജീവൻ!

പത്തനംതിട്ട: മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് ജീവൻ. അച്ഛനും രണ്ട് പെൺമക്കളുമാണ് മരിച്ചത്. കുമളി സ്വദേശികളായ ചാണ്ടി മാത്യു മക്കളായ ഫെബ ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാണ് അപകടത്തിൽ മരിച്ചത്.

പഞ്ചിമ ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് 10 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം : 19 പേര്‍ക്ക് പരിക്ക്

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മുന്നിൽ പോയ സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കുമ്പനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാസ്റ്ററാണ് ചാണ്ടി മാത്യൂ.

Exit mobile version