സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവെ അപകടം; വിദ്യാർത്ഥിനിക്ക് ദാരുണമരണം; യുവാവ് പരിക്കേറ്റ് ചികിത്സയിൽ

ശ്രീകാര്യം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.

ബൈക്ക് റോഡിൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് കൃഷ്ണ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കാര്യവട്ടത്തിന് സമീപം അമ്പലത്തിൻകരയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ഡ്യൂക്ക് ബൈക്കിൽ ശ്രീകാര്യത്ത് നിന്ന് കഴക്കൂട്ടത്തേയ്ക്ക് പോകുകയായിരുന്നു. തുടർന്ന് റോഡിൽ തെന്നി വീണ് ബൈക്ക് അപകടത്തിൽപെടുകയായിരുന്നു.

ALSO READ- ദൈവം നല്ലൊരു പെൺകുട്ടി സിമ്പുവിന് ഭാര്യയായി വരും; തമിഴ്താരം സിമ്പു വിവാഹിതനാകുന്നു; വെളിപ്പെടുത്തി പിതാവ്

വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ കൃഷ്ണ ഹരി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സൗരവ് പരിക്കുകളോടെ ചികിത്സയിലാണ്.

Exit mobile version