പുതുവത്സര ദിനത്തില്‍ കൊച്ചി മെട്രോയുടെ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കും

ആലുവ: പുതുവത്സര ദിനത്തില്‍ കൊച്ചി മെട്രോയുടെ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിക്കും. പുതുവത്സര ദിനം ആഘോഷിക്കാന്‍ കൊച്ചിയിലെത്തുന്നവരെ സഹായിക്കുന്നതിനാണ് സമയം ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ 30ന് രാത്രി 11 മണി വരെ ആലുവയില്‍ നിന്നും മഹാരാജാസ് കോളെജ് സ്‌റ്റേഷനില്‍ നിന്നും സര്‍വ്വീസ് ഉണ്ടാകും. 31 ന് രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് പിറ്റേന്ന് പുലര്‍ച്ചെ ഒരു മണിവരെ ഉണ്ടാകും. സാധാരണയായി രീതിയില്‍ രാത്രി പത്ത് മണിക്കാണ് സര്‍വ്വീസ് അവസാനിക്കുന്നത്.

Exit mobile version