‘പസൂരി’ പാട്ട് ഹിറ്റായി: ദാന ഇനി സിനിമയില്‍ പാടും; സന്തോഷവാര്‍ത്തയുമായി അഫ്സല്‍ യൂസുഫ്

കണ്ണൂര്‍: ലോക്ഡൗണ്‍ കാലത്ത് മാപ്പിളപ്പാട്ടുകളിലൂടെയും കവറുകളിലൂടെയും ഹൃദയം കവര്‍ന്ന കലാകാരിയാണ് ദാന റാസിക്ക്. കേട്ടാല്‍ വീണ്ടും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന മാന്ത്രിക ശബ്ദത്തില്‍സുന്ദരനായവനേ, വാതുക്കല് വെള്ളരിപ്രാവ്, ആഫ്രീന്‍ ആഫ്രീന്‍ എന്നീ ഗാനങ്ങള്‍ ദാന പാടിയപ്പോള്‍ കേട്ടത് ലക്ഷങ്ങളാണ്.

അടുത്തിടെ ദാനയും സഹോദരങ്ങളും ചേര്‍ന്ന് ‘പസൂരി’യ്ക്ക് കവര്‍ വേര്‍ഷന്‍ ഒരുക്കിയിരുന്നു. അതും ഹിറ്റായിരുന്നു. പാക് ഗായകരായ അലി സേത്തിയും ഷെ ഗില്ലും പാടി ലോകമെമ്പാടും ഹിറ്റായ ‘പസൂരി’യെന്ന പാട്ടിന്റെ കവറാണ് സഹോരങ്ങള്‍ ആലപിച്ചത്.

ഗാനം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യൂ ട്യൂബ് മ്യൂസിക് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തെത്തി. ദേശീയ മാധ്യമങ്ങളെല്ലാം സഹോദരങ്ങളുടെ ഈ പാട്ടിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഒറിജിനല്‍ പാടിയ ഷെ ഗില്ല് തന്നെ സഹോദരങ്ങളെ അഭിനന്ദിച്ചെത്തി.

ഇപ്പോഴിതാ ദാനയ്ക്ക് സിനിമയില്‍ പാടാനും അവസരം എത്തിയിരിക്കുകയാണ്യ്. സംഗീത സംവിധായകന്‍ അഫ്സല്‍ യൂസുഫാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അഫ്സല്‍ ഈണമിടുന്ന പുതിയ ഗാനമാണ് ദാന ആലപിക്കുക.

Exit mobile version