സവാള അരിഞ്ഞ് പസൂരി പാട്ട് പാടി ശാലിനി; കേട്ടത് ലോകം മുഴുവനും, അഭിനന്ദനപ്രവാഹം

മുംബൈ: അടുക്കള പണിയ്ക്കിടെ പാകിസ്താന്‍ പാട്ടുപാടി ശാലിനി, കേട്ടത് ലോകം മുഴുവനാണ്. പാട്ടുപാടി വൈറല്‍ ആയിരിക്കുകയാണ് മുംബൈക്കാരിയായ ശാലിനി.
പാകിസ്താന്‍ കലാകാരന്മാരായ അലി സേത്തിയുടെയും ഷെയ് ഗിലിയുടെയും ‘പസൂരി ഗാനം’മാണ് ശാലിനിയുടെ ശബ്ദത്തിലൂടെ വീണ്ടും വൈറലായിരിക്കുന്നത്.

നിരവധി പ്രശസ്തരും അപ്രശസ്തരുമായ ഗായകര്‍ കവര്‍ സോംഗിന്റെയും മറ്റു രൂപത്തില്‍ പാട്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടന്നിരിക്കുകയാണ് പാചകത്തിനിടെ പാടിയ പസൂരി പാട്ട്. വാദ്യോപകരണങ്ങളുടെയും കരോക്കെയുടെയും അകമ്പടിയില്ലാതെ തന്നെ പാടിയാണ് വൈറലായത്.

ഗായികയാണ് ശാലിനി ദുബൈ. സവാള അരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ശാലിനി പസൂരി പാട്ട് പാടുന്നത്. പാചകമൊന്നും ശാലിനിയുടെ ശ്രദ്ധയെ തിരിക്കുന്നില്ല, അത്ര അനായാസമായിട്ടാണ് മുംബൈക്കാരി പാകിസ്താനി ഗാനം ആലപിക്കുന്നത്. 23 മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.


നിസ്സാരക്കാരിയല്ല ശാലിനി, ഇന്‍സ്റ്റാഗ്രാമില്‍ ശാലിനിക്ക് 64.4k ഫോളോവേഴ്സ് ഉണ്ട്. അടുക്കളയാണ് ശാലിനിയ്ക്ക് പാടാന്‍ ഏറ്റവും ഇഷ്ടപ്പെട്ട ഇടം. അതുകൊണ്ട് തന്നെ അടുക്കളയില്‍ നിന്നാണ് എല്ലാ പാട്ടുകളും ശാലിനി പാടുന്നത്.

Exit mobile version