കുഞ്ഞാലിക്കുട്ടി പറയുന്നത് പച്ചക്കള്ളം! ലീഗ് ആവശ്യപ്പെടേണ്ടത് വിശദീകരണമല്ല രാജിയാണ്; കെടി ജലീല്‍

തിരുവനന്തപുരം: മുത്തലാഖ് വിഷയത്തില്‍ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മന്ത്രി കെടി ജലീല്‍. ലോക്‌സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനുള്ള കുഞ്ഞാലിക്കുട്ടിയുടെ ന്യായങ്ങള്‍ പച്ചക്കള്ളമാണ്. കുഞ്ഞാലിക്കുട്ടിയോട് ലീഗ് നേതൃത്വം വിശദീകരണമല്ല രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് ജലീല്‍ പറഞ്ഞു.

ലോക്‌സഭയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അതിന് കഴിയാതിരുന്നത് പ്രായോഗിക ബുദ്ധിമുട്ട് കൊണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ലീഗ് നേതൃത്വത്തിന് വിശദീകരണം നല്‍കിയിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിവാഹചടങ്ങില്‍ പങ്കെടുത്തു എന്ന ആക്ഷേപം ശരിയല്ല. പാര്‍ട്ടി മുഖപത്രത്തിന്റെ ബോര്‍ഡ് യോഗം ഉണ്ടായിരുന്നു. വിഷയത്തില്‍ വോട്ടെടുപ്പ് ഉണ്ടാകുമെന്ന് കരുതിയില്ല. ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു. എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

Exit mobile version