മഹിളാമോർച്ച നേതാവ് ശരണ്യയുടെ മരണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി

പാലക്കാട്: മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ രമേഷ് വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി മുൻ ബൂത്ത് പ്രസിഡന്റ് കാളിപ്പാറ സ്വദേശി പ്രജീവിനെ പാലക്കാട് നോർത്ത് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പ്രജീവിനെതിരെ പരാമർശങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

തന്റെ മരണത്തിന് പ്രജീവ് ഉത്തരവാദിയാണെന്നും പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു. ശരണ്യയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രജീവിന്റെ ഫോണിലെ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. തനിക്ക് ശരണ്യയുമായി നല്ല സൗഹൃദമായിരുന്നുവെന്ന് പ്രജീവ് പറഞ്ഞു. ശരണ്യയുടെ ആത്മഹത്യയിൽ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്നും ബിജെപി നേതാക്കൾ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പ്രജീവ് പറഞ്ഞു.

ALSO READ- ‘ദീർഘകാലം ചെറിയതോതിൽ ഉമിനീർ ഇറക്കുന്നതാണ് മരണം;ബില്ലുകൾ അടച്ചുതീർക്കലാണ് ജീവിതം’; പ്രതാപ് പോത്തന്റെ അവസാന പോസ്റ്റുകളിൽ നിറഞ്ഞ് മരണം; ദുരൂഹമോ?

ജൂലൈ 10ന് വൈകിട്ട് 4നാണ് സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യയെ മാട്ടുമന്തയിലെ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ രണ്ടുപേരുടെ പങ്ക് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം വ്യക്തമായി അന്വേഷിക്കണമെന്നും ശരണ്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Exit mobile version