21-ാം വയസിൽ ഹെവി ലൈസൻസ് എടുത്ത് സ്വകാര്യ ബസിന്റെ വളയം പിടിച്ച് ആൻമേരി; കോളേജിലേയ്ക്കുള്ള യാത്ര ബുള്ളറ്റിൽ, മാസാണ് ഈ നിയമവിദ്യാർത്ഥിനി

പള്ളുരുത്തി: നിയമ പഠനത്തിനിടെ ലഭിക്കുന്ന ഒഴിവുദിനങ്ങളിൽ സ്വകാര്യ ബസിന്റെ വളയം പിടിച്ച് ഞെട്ടിച്ച് 21കാരിയായ ആൻമേരി ആൻസലിൻ. ഈ വേഷപ്പകർച്ച പ്രതിഫലത്തിനു വേണ്ടിയല്ല, വലിയ വാഹനങ്ങൾ ഓടിക്കാനുള്ള കമ്പമാണ് ആൻ മേരി ബസ് ഓടിക്കാൻ തയ്യാറായി ഇറങ്ങിയത്. കാക്കനാട് പെരുമ്പടപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറാണ് ആൻമേരി. ഞായറാഴ്ചകളിലാണ് ഈ 21കാരി ഡ്രൈവറായി എത്തുന്നത്.

സെപ്റ്റംബർ നാലിന് മേയർ ആര്യ എംഎൽഎ സച്ചിൻ ദേവിന് സ്വന്തമാകും; വിവാഹം തിരുവനന്തപുരത്ത്, കോഴിക്കോട് റിസപ്ഷൻ

18 വയസ്സിൽ തന്നെ ടൂവീലർ, ഫോർ വീലർ ലൈസൻസ് സ്വന്തമാക്കിയ ആൻ മേരി 21 വയസ്സിലേക്കു കടന്നപ്പോൾ തന്നെ ഹെവി ലൈസൻസിന് അപേക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹെവി ലൈസൻസും സ്വന്തമാക്കിയത്. അയൽവാസിയും ബസ് ഡ്രൈവറുമായ ശരത്തിന്റെ സഹായത്തോടെ ബസ് ഓടിക്കാനും തുടങ്ങി. വാത്തുരുത്തിയിൽ നിന്നു പുലർച്ചെ ആരംഭിക്കുന്ന സർവീസ് അവസാനിക്കുക രാത്രിയാണ്. ഇപ്പോൾ അഞ്ചു മാസമായി ഞായറാഴ്ചകളിൽ ഇരുത്തംവന്ന ഡ്രൈവറായി നഗരത്തിലൂടെ ബസ് ഓടിക്കുകയാണ് ആൻമേരി.

എറണാകുളം ഗവ.ലോ കോളജിലെ നിയമ വിദ്യാർഥിയാണ് ആൻ മേരി. തന്റെ പ്രിയപ്പെട്ട ബുള്ളറ്റിലാണ് കോളേജിലേയ്ക്ക് പോകുന്നത്. പവർലിഫ്റ്ററും കീബോർഡിസ്റ്റുമാണ്. മണ്ണുമാന്തി യന്ത്രവും കണ്ടെയ്‌നർ ലോറിയും ഓടിക്കാനുള്ള പരിശീലനവും ആൻമേരി നടത്തി വരികയാണ്. കെട്ടിടനിർമാണ കോൺട്രാക്ടറായ പള്ളുരുത്തി ചിറക്കൽ സ്വദേശി പറേമുറി പി.ജി.ആൻസലിന്റെയും പാലക്കാട് അഡീഷനൽ ജില്ലാ ജഡ്ജി സ്മിത ജോർജിന്റെയും മകളാണ് ആൻമേരി.

Exit mobile version