മുപ്പത്തിനാലാമത്തെ തവണയും കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ: രാജു നാരായണ സ്വാമി റെക്കോർഡിലേക്ക്

ന്യൂഡൽഹി: കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി മുപ്പത്തിനാലാമത്തെ തവണയും കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ. ഇത്തവണ ഊഴം മഹാരാഷ്ട്രയിൽ- കോൽഹാപ്പൂരിലെ ഉപതെരഞ്ഞെടുപ്പിലേക്കാണ്.

മൂന്നാം തവണയാണ് സ്വാമി മഹാരാഷ്ട്രയിൽ നിരീക്ഷകനാകുന്നത്. 2018ലെ സിംബാബ്വേ തെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷനായിരുന്നു രാജു നാരായണ സ്വാമി.

സ്വാമിയുടെ ഇലക്ഷൻ കരിയറിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായിരുന്ന നാരയൺ റാണെ മത്സരിച്ച കുടാൽ പോലെയുള്ള ഹൈപ്രൊഫൈൽ മണ്ഡലങ്ങളും ഉൾപ്പെടും.

1991 ബാച്ചിലെ ഉദ്യോഗസഅഥനായ സ്വാമി മിലവിൽ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എംഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്ക് എതിരെ ഉള്ള പോരാട്ടത്തിന് ഐഐടി കാൺപൂർ അദ്ദേഹത്തിന് 2018ൽ സത്യേന്ദ്ര ദുബെ മെമ്മോറിയൽ അവാർഡ് സമ്മാനിച്ചിരുന്നു.

29 പുസ്തകങ്ങളുടെ രചയിതാവായ രാജു നാരായണ സ്വാമിക്ക് 2003ൽ ‘ശാന്തി മന്ത്രം മുഴങ്ങുന്ന താഴ് വരയിൽ’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്‌സിറ്റി നൽകുന്ന അംഗീകാരമായ ലിയാനാർഡോ ഡാവിഞ്ചി ഫെലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് രാജു നാരായണ സ്വാമിക്ക് ലഭിച്ചത്.

Exit mobile version