ആനയുടെ ചിന്നം വിളി കേട്ട് വയലിലേക്ക് ഓടിമാറി; പിറകെ എത്തി ചവിട്ടിക്കൊന്ന് കാട്ടാന; വയോധികന്റെ മരണത്തിൽ സ്ഥലത്ത് പ്രതിഷേധം

പാലക്കാട്: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ കാട്ടാന ആക്രമിച്ചു കൊന്നു. അറുപതുകാരനായ പയറ്റാംകുന്ന് സ്വദേശി ശിവരാമനെയാണ് ആന ചവിട്ടി കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു ശിവരാമൻ. അഞ്ചുമണിയോടെ നടക്കാനിറങ്ങിയ ശിവരാമൻ, ആനയുടെ ചിന്നംവിളി കേട്ട് സമീപത്തെ വയലിലേക്ക് ഓടിമാറിയിരുന്നു. എങ്കിലും ആന പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പാലക്കാട് ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നുണ്ട്.

Exit mobile version