പ്രധാനമന്ത്രിയുടെ സഹോദരൻ കേരളത്തിൽ; ലക്ഷ്മീദേവിയുടെ നിധിയാണ് മലയാള മണ്ണ്, കേരളീയർ സ്‌നേഹമുള്ളവരെന്ന് പ്രഹ്ലാദ് മോഡി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരൻ പ്രഹ്ലളാദ് മോഡി കേരളത്തിലെത്തി. ഉറ്റ സുഹൃത്തും മുംബെയിലെ പ്രമുഖ വ്യവസായിയുമായ കൊല്ലം തേവലക്കര അലക്‌സാണ്ടർ പ്രിൻസ് വൈദ്യന്റെ മകൾ പ്രവീണയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

വിജയം ആവര്‍ത്തിച്ച് ‘ സു’ സഹോദരങ്ങള്‍! ഒറ്റപ്രസവത്തില്‍ ജനിച്ച മൂവര്‍ സംഘത്തിന് പ്ലസ്സ് ടു പരീക്ഷയിലും എ പ്ലസ്

പ്രധാനമന്ത്രി എന്ന നിലയിലും സഹോദരൻ എന്ന നിലയിലും നരേന്ദ്രമോഡിയുമായി നല്ല ബന്ധമാണെന്നും അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിശ്വഹിന്ദു മഹാ സംഘ് ദേശീയ അധ്യക്ഷൻ കൂടിയാണ് പ്രഹ്ലാദ് മോഡി.’ ലക്ഷ്മിദേവിയുടെ നിധിയാണ് ഈ മണ്ണ്. കേരളീയർ വളരെ സ്‌നേഹം ഉള്ളവരാണ്. നാലാം വട്ടമാണ് ഇവിടേക്ക് വരുന്നത്. മൂന്നു പ്രാവശ്യം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. പ്രിയ സുഹൃത്ത് ക്ഷണിച്ചതു കൊണ്ടാണ് വന്നത്. കേരളം കാണാൻ നല്ലതാണ്. ഇവിടത്തെ ഗരം മസാലയെക്കുറിച്ചും കേട്ടിരിക്കുന്നു. ഇന്ത്യയുടെ എല്ലാ ഭാഗവും മനോഹരമാണ്. അദ്ദേഹം പറഞ്ഞു.

നാളെ രാവിലെ 11 ന് കൊല്ലം അഷ്ടമുടി റാവിസ് റിസോർട്ടിലാണ് സുഹൃത്തിന്റെ മകളുടെ നിശ്ചയം. നാലാഞ്ചിറ സ്വദേശി ജോയ്‌സ് കോശിസാലി ദമ്പതികളുടെ മകൻ അരുൺ ജോയ്‌സാണ് വരൻ. എയർ അറേബ്യയിൽ പൈലറ്റാണ്. ഈസ് മൈ ട്രിപ്പ് കമ്പനിയിൽ ഡിജിറ്റൽ ഡയറക്ടറാണു പ്രവീണ.

മുംബൈയിൽ ബെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കോർപറേറ്റ് കൺസൽറ്റന്റായ അലക്‌സാണ്ടർ പ്രിൻസ് വൈദ്യൻ, 1987ൽ പുറത്തിറങ്ങിയ ‘വർഷങ്ങൾ പോയതറിയാതെ’എന്ന സിനിമയിൽ നായകനായിരുന്നു. പ്രഹ്ലാദ് മോഡിയുമായി കാൽനൂറ്റാണ്ടുകാലത്തെ സൗഹൃദമുണ്ടെന്നു അലക്‌സാണ്ടർ പറയുന്നു.

Exit mobile version