ഫോട്ടോയെടുപ്പും ഓട്ടോഗ്രാഫിനായി അടിപിടിയും; ഒരുത്തൻ മാത്രം വന്ന് ചോദിച്ചു ‘അങ്കിളാരാ..?’ ഐഎം വിജയനെ ഞെട്ടിച്ച ചോദ്യം, പഠിച്ച സ്‌കൂളിൽ നിന്ന് വീണ്ടുമൊരു പാഠംകൂടി പഠിച്ചുവെന്ന് താരം

തൃശൂർ: ‘അങ്കിളാരാ..?’ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും നടനുമായ ഐ.എം വിജയന്റെ മുഖത്ത് നോക്കിയുള്ള ഒരു കുട്ടിയുടെ ചോദ്യമാണിത്. ഈ ചോദ്യം കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് താരം. മറ്റ് കുട്ടികൾ ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫിനും മറ്റുമായി അടികൂടുന്നതിനിടെയാണ് താരത്തെ പോലും ഞെട്ടിച്ച് ഒരു കുട്ടി എത്തി അങ്കിളാരാ എന്ന ചോദ്യമായി എത്തിയത്.

ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ടു; കീം പ്രവേശന പരീക്ഷ മാറ്റിവെച്ചു

ചൊവ്വാഴ്ച താൻ പഠിച്ച തൃശൂർ സി.എം.എസ് ബോയ്സ് സ്‌കൂൾ പ്രിൻസിപ്പാളിനെ കാണാനെത്തിയതായിരുന്നു വിജയൻ. നമ്മളെ എല്ലാവർക്കും അറിയാമെന്നുള്ള ധാരണയൊന്നും വേണ്ടെന്നും അതിനെച്ചൊല്ലി അഹങ്കരിക്കരുതെന്നും ഈ അനുഭവം പങ്കിട്ട് ഐഎം വിജയൻ പറയുന്നു.

”നമ്മൾ ഒട്ടും അഹങ്കരിക്കരുത്, നമ്മൾ വലിയ ആളാണ് നമ്മളെ എല്ലാവരും അറിയും എന്നുള്ള വിചാരമൊന്നും ഉണ്ടാകാൻ പാടില്ല. എനിക്ക് ആ പയ്യന്റെ ചോദ്യം വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. അത്രയും നിഷ്‌കളങ്കമായാണ് അവനാ ചോദ്യം ചോദിച്ചത്. പഠിച്ച സ്‌കൂളിൽ നിന്ന് വീണ്ടും ഒരു പാഠം കൂടി പഠിക്കാൻ എനിക്കായി.” – വിജയൻ പറഞ്ഞു.

Exit mobile version