കച്ചവടക്കാരനെന്ന വ്യാജേന എത്തി അമ്മയെ ആക്രമിച്ച് ഓടി; യുവാവിനെ ഓടിച്ചിട്ട് പിടിച്ച് കോളേജ് വിദ്യാർത്ഥിനി, പ്രതിയുടെ കരണത്തടിച്ച് അഞ്ജന

മല്ലപ്പള്ളി: കച്ചവടക്കാരനെന്ന വ്യാജേന എത്തി വീട്ടമ്മയെ ആക്രമിച്ച് ഓടിയ യുവാവിനെ പിന്നാലെ ഓടി പിടിച്ച് കരണത്തടിച്ച് വിദ്യാർത്ഥിനി. തൃശ്ശൂർ അന്തിക്കാട് പടിയം കുട്ടാല വീട്ടിൽ 24കാരനായ നിനേഷ് ആണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പുറമറ്റം കമ്പനിമല പഴയില്ലത്ത് മലയിൽ വീട്ടിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് സാധനങ്ങൾ വിൽക്കുന്ന എക്സിക്യുട്ടീവാണെന്ന് പറഞ്ഞ് നിനേഷ് ചെന്നത്.

റെയില്‍വേ ഉദ്യോഗസ്ഥരായ അച്ഛനും മകനും! ട്രെയിനുകള്‍ ക്രോസ് ചെയ്യുന്നതിനിടെ കണ്ടുമുട്ടിയപ്പോള്‍; ഹൃദയം കവര്‍ന്ന് സെല്‍ഫി

ഈ സമയം രാധാകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യ ശ്യാമള ഒന്നും വേണ്ടെന്ന് പറഞ്ഞ് തിരികെ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി നിനേഷ് പിന്നിൽ നിന്ന് ആക്രമിച്ചത്. അടിയിൽ ഇവർ താഴെ വീണുപോയി. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന മകൾ അഞ്ജന ബഹളംകേട്ട് ഇറങ്ങി വന്നപ്പോൾ അക്രമി ഓടി. അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചശേഷം അഞ്ജന അക്രമിയുടെ പിന്നാലെ ഓടി. പോസ്റ്റ് ഓഫീസ് ആർ.ഡി.കളക്ഷൻ ഏജന്റായ സ്ത്രീ സ്‌കൂട്ടറിൽ വന്നപ്പോൾ അതിൽ കയറി പിന്നാലെ പാഞ്ഞു.

പുറമറ്റം കവലയിൽവെച്ച് അക്രമിയെ കണ്ടു. ഉടനടി കെ.എസ്.എഫ്.ഇ.യുടെ മുന്നിൽനിന്ന് ആളെക്കൂട്ടി ഇയാളെ പിടികൂടി. അഞ്ജന ഇയാളുടെ കരണത്തിട്ട് രണ്ട് അടിയും അടിച്ചു. അപ്പോഴാണ് അടുത്ത വീടായ മീഞ്ചപ്പാട്ടും ഇയാൾ ഇതേരീതിയിൽ പെരുമാറിയെന്ന് അറിഞ്ഞത്. അവിടത്തെ പെൺകുട്ടിയും എത്തി ഇയാളെ അടിക്കുകയും ചെയ്തു. അക്രമിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version