പത്താംക്ലാസില്‍ വെറും 227 മാര്‍ക്ക്! കുറഞ്ഞവര്‍ ഒട്ടും വിഷമിക്കേണ്ട: മാര്‍ക്ക് ലിസ്റ്റുമായി ഷെഫ് സുരേഷ് പിള്ളയും

കൊച്ചി: എസ്എസ്എല്‍സി പരീക്ഷാ ഫലമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എപ്ലസ്സുകള്‍ നേടിയവര്‍ മാത്രമല്ല മിടുക്കന്മാര്‍ എന്ന് പറഞ്ഞുകൊണ്ട് മാര്‍ക്ക് കുറഞ്ഞുപോയ വിദ്യാര്‍ഥികളെ ആശ്വസിപ്പിച്ച് ഡോ. ജോ ജോസഫ് നേരത്തെ തന്റെ മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ചുകൊണ്ട് എത്തിയിരുന്നു. അന്ന് മുന്‍പന്തിയുണ്ടായിരുന്നവര്‍ ഇന്ന് പിന്‍നിരയിലാണെന്നും ജോ പറഞ്ഞിരുന്നു. പിന്നിലുണ്ടായിരുന്നവര്‍ മുന്നിലെത്തിയെന്നുമായിരുന്നു ജോയുടെ പോസ്റ്റ്.

അതേസമയം, മാര്‍ക്ക് കുറഞ്ഞ വിഷെഫ് സുരേഷ് പിള്ളദ്യാര്‍ഥികളെ ആശ്വസിപ്പിക്കാനായി സ്വന്തം മാര്‍ക്ക് ലിസ്റ്റ് പോസ്റ്റ് ചെയ്ത് എത്തിയിരിക്കുകയാണ്. പത്താംക്ലാസില്‍ കേവലം 227 മാര്‍ക്കാണ് സുരേഷ് പിള്ളയ്ക്ക് ലഭിച്ചത്. ഒട്ടുമിക്ക വിഷയങ്ങള്‍ക്കും വിജയിക്കാനുള്ള മാര്‍ക്ക് മാത്രമാണ് നേടിയത്.

എന്നാല്‍ പത്തിലെ വിജയമല്ല ജീവിതത്തിലെ വിജയം നിശ്ചയിക്കുന്നതെന്ന് തന്റെ കുറിപ്പിലൂടെ സുരേഷ് പിള്ള വ്യക്തമാക്കുന്നു. ഇന്ന് ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ ഹോട്ടല്‍ശൃംഖല തന്നെയുള്ള വ്യക്തിയാണ് ഷെഫ് സുരേഷ് പിള്ള. സുരേഷ് പിള്ളയുടെ ജീവിതം പലര്‍ക്കും വലിയ പ്രചോദനമാണ്. ലോകത്ത് തന്നെ അറിയപ്പെടുന്ന ഷെഫാണ് സുരേഷ് പിള്ള.

പത്താം ക്ളാസില്‍ മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട…! കൂടി പോയാല്‍ ഇഷ്ടപെട്ട വിഷയമോ, നല്ല കോളേജോ കിട്ടില്ലായിരിക്കും. ഇനിയാണ് ശെരിക്കുമുള്ള പഠനം.. അത് നന്നായി നോക്കിയാല്‍ മതി! ????
NB: വീട്ടില്‍ മകള്‍ പത്താം ക്ളാസ്സ് ഫലം കാത്തിരിക്കുകയാണ്് ( ICSE) അവിടെ മാര്‍ക്ക് കുറഞ്ഞാല്‍ യുദ്ധം ആയിരിക്കും.

Exit mobile version