‘ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്’: എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടി ബാലതാരം മീനാക്ഷി അനൂപ്. പത്തില്‍ ഒന്‍പത് വിഷയങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് ഗ്രേഡ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫിസിക്‌സിനാണ് താരത്തിന് ബി പ്ലസ് ഗ്രേഡ്. ”ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്.”തന്റെ മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ച് മീനാക്ഷി കുറിച്ചു.

അനൂപ്-രമ്യ ദമ്പതികളുടെ മകളാണ് മീനാക്ഷി, കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. മീനാക്ഷിക്ക് ആരിഷ് എന്ന സഹോദരനുമുണ്ട്.

ഒപ്പം, അമര്‍ അകബര്‍ അന്തോണി എന്നീ ചിത്രങ്ങളിലൂടെ മീനാക്ഷി ബാലതാരമായെത്തി ശ്രദ്ധേയയായത്. ഇപ്പോള്‍ അവതാരകയായും തിളങ്ങുകയാണ് മീനാക്ഷി. ഷൂട്ടിംഗ് തിരക്കിനിടിയിലും പഠനത്തില്‍ താരത്തിന് വിട്ടുവീഴ്ച ഇല്ലാതിരുന്നതിന്റെ തെളിവാണ് ഈ മികച്ച വിജയം.

Exit mobile version