വടക്കാഞ്ചേരിയിൽ സ്‌കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർത്ഥിയെ പാമ്പ് കടിച്ചു!

തൃശ്ശൂർ: സ്‌കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർത്ഥിയെ പാമ്പ് കടിച്ചു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് അണലിയുടെ കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് നിഗമനം.കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

വരന്‍ വേണ്ട : സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി, മാലയും സിന്ദൂരവുമടക്കം റെഡി

നിലവിൽ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. സ്‌കൂൾ അധികൃതർ പറയുന്നത് പാമ്പ് കടിച്ചുവെന്ന സംശയമാണ് തോന്നിയതെന്നാണ്. പാമ്പ് കടിച്ചുവെന്ന് സൂചന ലഭിച്ചപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്. ഇന്ന് വടക്കാഞ്ചേരി ബോയ്സ് സ്‌കൂളിലേക്ക് പോകേണ്ടതായിരുന്നു കുട്ടികൾ എന്നാൽ അവിടെ ചില നിർമാണപ്രവർത്തനങ്ങൾ പുരേഗമിക്കുന്നതിനാലാണ് ഇവരെ ആനപ്പറമ്പ് ഗേൾസ് സ്‌കൂളിലേക്ക് എത്തിച്ചതെന്നാണ് വിവരം.

കുട്ടിക്ക് പാമ്പ് കടിയേറ്റുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. കാട് പിടിച്ച് കിടന്ന പ്രദേശം കഴിഞ്ഞ ദിവസങ്ങളിലാണ് വൃത്തിയാക്കിയതെന്ന് സമീപവാസികളും പറയുന്നു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് എത്തി ബസിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കടിയേറ്റത്.

Exit mobile version