ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 80 ലക്ഷത്തിന്റെ ഭാഗ്യം; സമ്മാനത്തിന്റെ പങ്ക് ക്ഷേത്രനിര്‍മാണത്തിനും ബന്ധുവിന്റെ വിവാഹത്തിനും

മറയൂര്‍: കാരുണ്യ പ്ലസിന്റെ ഒന്നാംസമ്മാനം 80 ലക്ഷം രൂപ ഇത്തവണ തേടിയെത്തിയത് മറയൂര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ മഹാദേവനെ. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് മഹാദേവ (50)ന് ഒന്നാംസമ്മാനം അടിച്ചത്.

മറയൂര്‍ ടൗണിലെ ബാലാജി ലക്കി സെന്ററില്‍ നിന്നാണ് മഹാദേവന്‍ ലോട്ടറി വാങ്ങിയത്. പിപി 874217 എന്ന ടിക്കറ്റിനാണ് സമ്മാനം. മഹാദേവന്‍ സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. പലതവണ 60,000 രൂപ വരെ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ഫെബ്രുവരിയില്‍ 55,000 രൂപ കിട്ടി.

Read Also: അച്ഛനമ്മമാര്‍ ഉറങ്ങുന്ന മണ്ണില്‍ തന്നെ രാഹുലിനും രഞ്ജിത്തിനും സ്വന്തം വീടായി; ഗൃഹപ്രവേശം 30ന്

സമ്മാനത്തുകയിലെ ഒരുഭാഗം അഞ്ചുനാടന്‍ ഗ്രാമങ്ങളില്‍ ഒന്നായ മറയൂരിലെ ക്ഷേത്രനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ നല്‍കുമെന്ന് മഹാദേവനും ഭാര്യ ലതയും പറഞ്ഞു. ബന്ധുവായ ഓട്ടോഡ്രൈവര്‍ അരുണിന്റെ വിവാഹത്തിന് സഹായിക്കും.

മകന്‍ ചന്ദ്രു പഠിക്കുന്നു. ബാക്കി തുക മകന്റെ വിദ്യാഭ്യാസത്തിനും മറ്റുമായി മാറ്റിവെയ്ക്കുമെന്നും മഹാദേവന്‍ പറഞ്ഞു. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ മറയൂര്‍ സഹകരണബാങ്ക് സെക്രട്ടറി ജോര്‍ജ് കുഞ്ഞപ്പന് കൈമാറി.

Exit mobile version