പാര്‍സല്‍ ബിരിയാണിയില്‍ ‘അട്ട’; വൃത്തി ഇല്ലാതെ ഭക്ഷണം തയ്യാറാക്കിയ ഹോട്ടലിന് പൂട്ട്

ഹരിപ്പാട്: പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ അട്ടയെ ലഭിച്ചെന്ന് പരാതി. ഡാണാപ്പടിയിലെ മദീന ഹോട്ടല്‍ നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിച്ചു.

കോഴി ബിരിയാണിയില്‍ അട്ടയെ ലഭിച്ചെന്ന പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. ജെ.എച്ച്.ഐ. മനോജ് ചക്രപാണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലില്‍ നേരിട്ടെത്തി പരിശോധിച്ചാണു നടപടിയെടുത്തത്.

Read Also:രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്താന്‍ ഇനി നൗഷാദ് ഇല്ല: കണ്‍മുന്നില്‍ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ട വേദനയില്‍ ഉഷ

വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. അടുപ്പിനോടു ചേര്‍ന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണു ഭക്ഷണം വെച്ചിരുന്നത്.

ഇങ്ങനെയാകാം ബിരിയാണിയില്‍ അട്ടവീണതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തദിവസം ഭക്ഷ്യസുരക്ഷാവിഭാഗം വിശദമായ പരിശോധന നടത്തും. തിങ്കളാഴ്ച വരെ കട അടച്ചിടാനാണ് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഉദ്യോഗസ്ഥരായ മനു കൃഷ്ണന്‍, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Exit mobile version