ട്രെയിൻ കയറുന്നതിനിടെ വീണു; 17കാരിക്ക് നഷ്ടപ്പെട്ടത് ഇടതുകാലിന്റെ മുട്ടിന് താഴേയ്ക്കും വലതുകാലിന്റെ പാദവും, പിറന്നാൾ ആഘോഷിക്കാനുള്ള യാത്ര അവസാനിച്ചത് തീരാദുരിത്തിൽ

Woman Abused | Bignewslive

നെയ്യാറ്റിൻകര: തീവണ്ടിയിൽ കയറുന്നതിനിടെ കാലുതെറ്റി ട്രാക്കിൽ വീണ പെൺകുട്ടിയുടെ കാലുകൾ നഷ്ടപ്പെട്ടു. തൃശ്ശൂർ പുറനാട്ടുകര പറമ്പുവീട്ടിൽ 17കാരിയായ രാധികയ്ക്കാണ് കാലുകൾ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.26-ന് നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം നടന്നത്. മാറനല്ലൂർ പഞ്ചായത്തിലെ കോട്ടമുകളിലുള്ള ബന്ധുവിന്റെ മകളുടെ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു പെൺകുട്ടിയും ബന്ധുക്കളും. ഈ യാത്രയാണ് തീരാദുരിതത്തിൽ അവസാനിച്ചത്.

മറ്റൊരു പെൺകുട്ടിക്ക് വേണ്ടി മെഹ്നാസ് റിഫയോട് കലഹിച്ചിരുന്നു; ജോലി ശരിയാക്കാനും ശ്രമം; റിഫ കരയുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം

അമ്മ മഞ്ജുളയും ബന്ധുക്കളും നോക്കിനിൽക്കേയാണ് രാധികയുടെ ദാരുണമായ അപകടം നടന്നത്. ബന്ധുക്കളും യാത്രക്കാരും രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും രാധികയെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. തുടർന്ന് നെയ്യാറ്റിൻകര അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരായ വിഎസ് സുജനും ഷിബു ക്രിസ്റ്റഫറും രക്ഷാപ്രവർത്തനം നടത്തി.

ട്രാക്കിലേയ്ക്ക് വീണ രാധികയുടെ കാൽ തീവണ്ടിയുടെ ചക്രത്തിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. കാൽ ചക്രത്തിനിടയിലായതു കാരണം തീവണ്ടി പതുക്കെ മുൻപോട്ട് എടുക്കേണ്ടതായും വന്നു. തുടർന്നാണ് ചക്രത്തിൽ നിന്നു കാൽ വേർപെടുത്തി രാധികയെ പുറത്തെടുക്കാനായത്. ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു.

രാധികയുടെ ഇടതുകാൽ മുട്ടിനു താഴെവെച്ചാണ് മുറിച്ചുമാറ്റിയത്. വലതുകാലിന്റെ വിരലുകളിലും ചക്രം കുടുങ്ങിയതു കാരണം പാദവും മുറിച്ചു മാറ്റേണ്ടതായും വന്നു. ശസ്ത്രക്രിയ കഴിഞ്ഞ രാധിക മെഡിക്കൽ കോളേജ് ഓർത്തോ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് രാധിക.

Exit mobile version