‘സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണ് ശബരിമലയില്‍ ആക്രമണങ്ങള്‍ നടക്കുന്നത്’; അക്രമങ്ങളെ ന്യായീകരിച്ച് വി മുരളീധരന്‍

ബിജെപിക്ക് ആരെയും ആക്രമിക്കണമെന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മുരളീധരന്‍

കോഴിക്കോട്: ശബരിമലയില്‍ നടക്കുന്ന ആക്രമങ്ങളെ ന്യയീകരിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരന്‍. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണ് ശബരിമലയില്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ബിജെപിക്ക് ആരെയും ആക്രമിക്കണമെന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിച്ച് കേരളത്തിന്റെ മനസിനൊപ്പം നില്‍ക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

വലിയ ആള്‍ക്കൂട്ടമാണ് ശബരിമലയിലുള്ളത്. ഈ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ശ്രമം കാരണമാണ് അവിടെ അക്രമണ സംഭവങ്ങള്‍ നടക്കുന്നത്. ബിജെപിക്ക് ആരെയും ആക്രമിക്കണമെന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കടകംപള്ളിക്ക് ഒരു മന്ത്രി എന്ന നിലയില്‍ സാമാന്യ വിവരം വേണമെന്നും. കടകംപള്ളി പറയുന്നത് വിഡ്ഢിത്തരമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

Exit mobile version