ഡല്‍ഹിയിലേത് വിവേകപൂര്‍ണമായ വിധിയെഴുത്ത്; ഇന്ന് ഡല്‍ഹിയെങ്കില്‍ നാളെ കേരളം: വി മുരളീധരന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് വിധി വോട്ടര്‍മാരുടെ വിവേകപൂര്‍ണമായ വിധിയെഴുത്തെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ വി മുരളീധരന്‍. ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിയെ വിജയത്തിലേക്ക് എത്തിച്ചു. ഈ വിജയം അഴിമതിയ്ക്കും അഹന്തയ്ക്കും എതിരായ വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഡല്‍ഹി എങ്കില്‍ നാളെ കേരളമായിരിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. കേരളം ഇതുപോലൊരു വിധി എഴുത്തിനു സാക്ഷിയാവുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version