വലിയ ശബ്ദം കേട്ട് ഓടിയെത്തി; കണ്ടത് കാറുകൾക്കും ഭിത്തിക്കും ഇടയിൽ വീണുകിടക്കുന്ന കൈക്കുഞ്ഞിനെ! റാന്നിയിൽ നടന്നത് ഞെട്ടിക്കുന്ന അപകടം

റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാർ വീട്ടുമുറ്റത്ത് കിടന്ന മറ്റൊരു കാറിന് മുകളിലേയ്ക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. മൂന്ന് മാസം പ്രായമായ കുട്ടി ഉൾപ്പടെയുള്ളവർക്കാണ് അപകടത്തിൽ സാരമായി പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴരയോടെ മന്ദമരുതി-വെച്ചൂച്ചിറ റോഡിൽ ആനമാടത്തിന് സമീപമാണ് ഞെട്ടിക്കുന്ന അപകടം നടന്നത്.

വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ അനുമതി തേടി പോലീസ്; ഭർത്താവിന്റെ കള്ളം പൊളിക്കാൻ നീക്കം

മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകൻ ബിബിൻ ഡിക്രൂസ്, ഭാര്യയും രണ്ടുമക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ റാന്നിയിൽനിന്ന് മണ്ണടിശാലയിലേക്ക് പോകുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ 25 അടിതാഴ്ചയിലുള്ള പുത്തൻപുരയ്ക്കൽ മോഹൻ ജേക്കബ്ബിന്റെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. ഇവിടെ മോഹൻ ജേക്കബ്ബിന്റെ കാറിന്റെ മുകളിലേക്ക് മുൻവശം കുത്തിയായിരുന്നു വീഴ്ച. വീട്ടുകാർ പുറത്തില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ശബ്ദംകേട്ട് പുറത്തിറങ്ങിയ ഇവർ കാണുന്നത് കാറുകൾക്കും വീടിന്റെ ഭിത്തിയ്ക്കും ഇടയിൽ വീണുകിടക്കുന്ന കുഞ്ഞിനെയാണ്. ഓടിയെത്തി കുഞ്ഞിനെ കോരിയെടുത്തു. ഓടിക്കൂടിയ നാട്ടുകാർ പണിപ്പെട്ടാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ കുഞ്ഞിനെയുൾപ്പെടെ എല്ലാവരേയും ഇരുപത്തിയാറാംമൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു.

Exit mobile version