മദ്യപിക്കാൻ പണം ചോദിച്ച് മകന്റെ ക്രൂരമർദ്ദനം; അടിച്ചു താഴെയിട്ടു, മാരകമായി ചവിട്ടി; പോലീസ് സ്‌റ്റേഷനിൽ അഭയം തേടി അമ്മ, മകൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് അമ്മയെ ക്രൂരമായി ഉപദ്രവിച്ച മകൻ അറസ്റ്റിൽ. ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ആറു വയസുള്ള മകനോടൊപ്പം സിജു അമ്മയ്ക്ക് ഒപ്പമാണ് കഴിഞ്ഞ ഒരു വർഷമായി താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ സിജു മദ്യപിച്ച് വീട്ടിലെത്തി അമ്മയോട് സ്ഥിരമായി വഴക്കടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

ജോലിയില്ലാത്ത ദിവസങ്ങളിൽ മദ്യപിക്കാൻ അമ്മയോട് പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിൽ പോലീസുകാർ എത്തിച്ചിരുന്നു. എന്നാൽ അവിടെ നിന്നും തിരിച്ചെത്തിയ സിജു വീണ്ടും മദ്യപാനം തുടങ്ങുകയും അമ്മയെ വീണ്ടും ആക്രമിക്കാനും തുടങ്ങുകയായിരുന്നു.

ALSO READ- കൊയിലാണ്ടിയിലെ യുവതിയുടെ മരണത്തിന് പിന്നിൽ ഓൺലൈൻ റമ്മി ഗെയിം; ഇടപാട് നടത്തിയത് ഒന്നേമുക്കാൽ കോടി രൂപ; നഷ്ടം വരുത്തിയത് ലക്ഷങ്ങൾ

കഴിഞ്ഞ ദിവസം അമ്മയെ അടിച്ച് താഴെയിടുകയും തറയിലിട്ട് വലിച്ചിഴക്കുകയും ചവിട്ടുകയും മാരകമായിചവിട്ടുകയും ചെയ്തു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ഇവർ ഓടി പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് പോലീസ് സിജുവിനെ അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version