‘മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം, ആരെയും നിര്‍ബന്ധിക്കരുത്, വിവാഹമെന്നത് തികച്ചും വ്യക്തിപരമായ തീരുമാനം’; പരിചയപ്പെട്ടതും പ്രണയ വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും മനസ്സുതുറന്ന് ആര്യയും സച്ചിനും

തിരുവനന്തപുരം: വിവാഹമെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഒരാളോട് നിങ്ങള്‍ ഇങ്ങനയേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് ജനാധിപത്യമല്ലെന്നും ആര്യ രാജേന്ദ്രന്‍ പറയുന്നു. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ നിലപാടുകള്‍ തുറന്നുപറഞ്ഞത്.

നാം മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം. പക്ഷേ ആരെയും നിര്‍ബന്ധിക്കരുതെന്ന് ആര്യ രാജേന്ദ്രന്‍ പറയുന്നു. ഇരുവരും തമ്മില്‍ പരിചയപ്പെട്ടതും പ്രണയ വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും അഭിമുഖത്തില്‍ ആര്യയും സച്ചിനും മനസ്സുതുറന്നു.

also read: സൗജന്യമാക്കിയിട്ടും ആവശ്യക്കാരില്ല; കോവിഷീല്‍ഡ് ഉത്പാദനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തി

തങ്ങളുടേത് പ്രണയ വിവാഹമാണെങ്കിലും വിട്ടുകാരും പാര്‍ട്ടിയും അറിഞ്ഞുകൊണ്ടാണ് വിവാഹ തീരുമാനം എടുത്തത് എന്ന് സച്ചിനും ആര്യയും പറയുന്നു. പ്രണയത്തെപ്പറ്റി ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളോട് സൂചിപ്പിച്ചിരുന്നു. രക്ഷിതാക്കളെപോലെയാണ് നേതാക്കള്‍ സംസാരിച്ചതെന്ന് സച്ചിന്‍ പറഞ്ഞു.

തങ്ങള്‍ക്കിടയില്‍ പ്രണയമെന്നൊരു ചിന്ത വന്നപ്പോള്‍ തന്നെ വീട്ടില്‍ സംസാരിക്കാമെന്നാണ് ആദ്യം സച്ചിന്‍ ദേവ് പറഞ്ഞതെന്ന് ആര്യ ചൂണ്ടിക്കാട്ടുന്നു. ആദ്യം ചേട്ടനോടാണ് കാര്യം പറഞ്ഞത്. പിന്നീട് അച്ഛനമ്മമാരോട് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സച്ചിന്‍ വീട്ടില്‍ വരുകയും ചെയ്തുവെന്ന് ആര്യ കൂട്ടിച്ചേര്‍ത്തു.

വിവാഹം കഴിക്കാനുള്ള താത്പര്യത്തെ കുറിച്ച് ആര്യയുടെ വീട്ടുകാരെ അറിയിച്ചു. നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു ആര്യയുടെ അച്ഛന്റെ മറുപടി. ആര്യ തന്നെ തീരുമാനമെടുക്കട്ടെയെന്നും വ്യക്തമാക്കിയെന്ന് സച്ചിന്‍ പറയുന്നു.
അതിനുശേഷമാണ് വീട്ടില്‍ അമ്മയോട് കാര്യം പറഞ്ഞത്. അമ്മ വഴി പ്രണയം അച്ഛനും അറിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പ് വന്നതോടെ ആര്യ മത്സരിച്ച് മേയറായി. പിന്നീട് രണ്ടാളും തിരക്കിലായിരുന്നുവെന്നും സച്ചിന്‍ പറയുന്നു.

Exit mobile version