ഞാൻ നീട്ടിവിളിച്ചു, ‘ഹായ് സ്മൃതി’, അവർക്ക് ചുറ്റുമുണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസേഴ്‌സ് എന്നെ എന്നെ തുറിച്ചുനോക്കി; അബദ്ധം പറ്റിയത് തുറന്നുപറഞ്ഞ് ശ്വേത മേനോൻ

മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് റണ്ണറപ്പായ ശ്വേത മേനോൻ സിനിമയിലേക്കും മോഡലിങിലേക്കും ചുവടുവെച്ചത് ഒരേ സമയത്തായിരുന്നു. ബോളിവുഡിലടക്കം സുഹൃത്തുക്കൾ അതുകൊണ്ടുതന്നെ മലയാളിയായ ശ്വേതയ്ക്ക് ഉണ്ട്. ഏറെ നാളുകൾക്ക് ശേഷം തന്റെ പഴയ മോഡലിങ് കാലത്തെ കൂട്ടുകാരിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ശ്വേത. കൂട്ടുകാരി മറ്റാരുമല്ല, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ്. മുംബൈ വിമാനത്താവളത്തിൽ വച്ച് സ്മൃതി ഇറാനിയയയയയെ കണ്ടുമുട്ടിയ സന്തോഷമാണ് ശ്വേത ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

20 വർഷം മുൻപ് ഒരുമിച്ച് മോഡലിംഗ് കരിയർ തുടങ്ങിയവരാണ് സ്മൃതിയും ശ്വേതയും. സ്മൃതി പിന്നീട് മിനിസ്‌ക്രീൻ രംഗത്ത് സജീവമാവുകയും തുടർന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം മുംബൈയിലെ വിമാനത്താവളത്തിൽ വെച്ച് അപ്രതീക്ഷിതമായി സ്മൃതിയെ കണ്ടുമുട്ടുമ്പോൾ അവർ കേന്ദ്രമന്ത്രിയാണെന്നത് മറന്ന് താൻ പേര് നീട്ടി വിളിച്ചെന്നാണ് ശ്വേത മേനോൻ പറയുന്നത്.

ശ്വേതയുടെ വാക്കുകൾ:

‘മുംബൈയിൽനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയർപോർട്ടിൽ പതിവിലും നേരത്തെയെത്തി. ലോഞ്ചിൽവച്ചാണ് അടുത്ത ബുക്ക്സ്റ്റാളിൽ പുസ്തകങ്ങൾ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്. നല്ല പരിചയമുള്ള മുഖം. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പരിസരംപോലും മറന്ന് ഞാൻ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവർക്ക് ചുറ്റുമുണ്ടായിരുന്ന ചിലർ എന്നെ തുറിച്ചുനോക്കി.’

ALSO READ- വിവാദങ്ങൾ അവസാനിപ്പിച്ച് ജീവിക്കാൻ അനുവദിക്കണം; വിവാഹകാര്യം പാർട്ടിയിൽ പറയാതിരുന്നത് ജാഗ്രത കുറവ്; ഷെജിനും ജോയ്‌സനയും

‘അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവർത്തകയല്ല, കേന്ദ്രമന്ത്രിയാണ്; സ്മൃതി ഇറാനി. അവരുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസേഴ്സാണ് തുറിച്ച കണ്ണുകളുമായി നിൽക്കുന്നത്. അധികാരത്തോടെയുള്ള എന്റെ വിളി കേട്ടതുകൊണ്ടാവാം സ്മൃതിയും എന്നെ നോക്കിയത്. ഞാനെന്റെ മാസ്‌ക്ക് പതിയെ താഴ്ത്തി. സ്മൃതി വേഗത്തിൽ എന്നെ തിരിച്ചറിഞ്ഞു. ഹായ് ശ്വേത എന്ന് അഭിസംബോധന ചെയ്തു. ഞാൻ അവരുടെ അടുക്കലെത്തി. ഇത്തവണ ഒരൽപ്പം ഭയം കലർന്ന ബഹുമാനത്തോടെയാണ് ഞാൻ പെരുമാറിയത്. മുമ്പ് ഫോട്ടോ എടുക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നില്ല. കുശലം പറഞ്ഞ് നിൽക്കുന്നതിനിടെ സ്മൃതിയോട് ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. അവർ സ്നേഹത്തോടെ എന്നെ ചേർത്തുനിർത്തി. ഞാൻ സെൽഫി എടുത്തു. പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്തു,’ -ശ്വേത പറഞ്ഞു.

Exit mobile version