വലകുരുക്ക് അഴിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു! കഠിനമായ വേദനയിലും വിടാതെ സന്തോഷ്‌, പാമ്പിനെ പിടികൂടി ചാക്കിലാക്കി

കൊല്ലം: മൈലാപ്പൂരില്‍ വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്നതിനിടെ പാമ്പുപിടിത്തക്കാരനായ സന്തോഷ് കുമാറിനു കടിയേറ്റു.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിരുന്ന് : ബ്രിട്ടീഷ് പ്രധാനമന്ത്രി ഉള്‍പ്പെടെ 50 പേര്‍ക്ക് പിഴ

മൂര്‍ഖന്റെ കടിയേറ്റ സന്തോഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കടിയേറ്റിട്ടും ആ വേദനയിലും പാമ്പിനെ പിടിച്ചശേഷമാണു സന്തോഷ് ആശുപത്രിയില്‍ പോകാൻ തയ്യാറായത്.

വലയിൽ കുരുങ്ങിയ മൂർഖനെ, കത്രിക ഉപയോഗിച്ചു കുരുക്കഴിക്കുന്നതിനിടെയാണു പാമ്പ് കടിച്ചത്. കുട്ടികളുൾപ്പെടെയുള്ള വീട്ടുകാരും നാട്ടുകാരും സമീപത്തു നിൽക്കുമ്പോഴായിരുന്നു സംഭവം.

മൈലാപ്പൂര്‍ സ്വദേശി അശോക് എന്നയാളുടെ വീട്ടില്‍ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നേരത്തെ പാമ്പു പിടിത്തകാരൻ വാവ സുരേഷിനും പാമ്പിന്റെ കടിയേറ്റിരുന്നു. അത്യാസന നിലയിൽ ആയിരുന്ന വാവ സുരേഷ് ഏറെ നാളത്തെ ചികിത്സക്ക് ഒടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

Exit mobile version