വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഉത്തരവ് ഭരണഘടന വിരുദ്ധം! കുട്ടികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്; ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഭരണഘടന ഉറപ്പുനല്‍കുന്നുന്ന അവകാശങ്ങളുടെ ലംഘനമാണ് വിധിയെന്ന് കമ്മീഷന്‍ ചെയര്‍പോഴ്‌സണ്‍ പി സുരേഷ് പറഞ്ഞു.

അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഇത് കുട്ടികള്‍ക്കും ബാധകമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശത്തിന്റെ ലംഘനമാണ് ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് തിരുത്തപ്പെടേണ്ടതാണ് എന്ന് കമ്മീഷന്‍ ചെയര്‍പോഴ്‌സണ്‍ പറഞ്ഞു.

വനിതാ മതിലിന് പൊതുപണം ചെലവഴിക്കുന്നതിന് എതിരെയും കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് എതിരെയുമുള്ള ഹര്‍ജിയിലാണ് പതിനെട്ടു വയസിനു താഴെയുള്ളവരെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.

ജനുവരി ഒന്നിനാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ സാമുദായിക സംഘടനകളുടെ സഹായത്തോടെ നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.

Exit mobile version