ക്രൈസ്തവ ആചാരം അടിച്ചേല്‍പ്പിക്കരുത്: അസംബ്ലിയില്‍ ഭരണഘടന ആമുഖം വായിക്കണം; സിബിസിഐ സ്‌കൂളുകള്‍ക്ക് നിര്‍ദേശം

ബംഗളൂരു: സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അവരുടെ കീഴിലെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ക്രൈസ്തവ ആചാരം അടിച്ചേല്‍പ്പിക്കരുതെന്നും സ്‌കൂളുകളില്‍ സര്‍വമത പ്രാര്‍ഥനാമുറി സജ്ജമാക്കണമെന്നും ഇതില്‍ പറയുന്നു. സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ വെല്ലുവിളികള്‍ കണക്കിലെടുത്താണ് നിര്‍ദേശം.

ബംഗളൂരുവില്‍ ചേര്‍ന്ന സിബിസിഐ ജനറല്‍ ബോഡി യോഗത്തിലെ തീരുമാനപ്രകാരമാണ് 13 പേജ് നിര്‍ദേശം പുറത്തിറക്കിയത്. 14,000 സ്‌കൂളുകളും 650 കോളേജുകളും ഏഴ് സര്‍വകലാശാലകളും അഞ്ച് മെഡിക്കല്‍ കോളേജുകളും സിബിസിഐയ്ക്ക് കീഴിലുണ്ട്. സ്‌കൂളുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും ദേശീയ നേതാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ശാസ്ത്രജ്ഞരുടെയും ചിത്രങ്ങള്‍ സ്‌കൂളില്‍ സ്ഥാപിക്കാനും നിര്‍ദേശത്തിലുണ്ട്.

Exit mobile version