വൃക്കരോഗിക്ക് ധനസഹായം ചോദിച്ചെത്തിയ നാട്ടുകാരോട് തന്റെ വൃക്ക തന്നെ നൽകാമെന്ന് അറിയിച്ച് വ്യാപാരി; ഇത് ഷൈജുവിന്റെ ഞെട്ടിക്കുന്ന നന്മ

വൃക്ക രോഗിക്ക് വേണ്ടിയുള്ള ധനസഹായം ചോദിച്ചെത്തിയ നാട്ടുകാരോട് തന്റെ വൃക്ക തന്നെ നൽകാമെന്ന് അറിയിച്ച് വ്യാപാരിയായ തൃശൂർ ചാഴൂർ സ്വദേശി ഷൈജു സായിറാം. ഈ നന്മ മനസ് കണ്ട് ഞെട്ടിയിരിക്കുകയാണ് സഹായം ചോദിച്ചെത്തിയ നാട്ടുകാരും വൃക്ക രോഗിയും. തൃശൂർ ചാഴൂർ സ്വദേശിയായ ഷൈജു സായിറാമിന് ബേക്കറി സാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്നതാണ് ബിസിനസ്.

റഷ്യന്‍ സൈനികരുടെ പീഡനം ഭയന്ന് ഉക്രെയ്ന്‍ യുവതികള്‍ മുടി മുറിച്ച് കളയുന്നതായി റിപ്പോര്‍ട്ട്‌

ഒരുപാട് കഷ്ടപ്പെട്ടാണ് ഷൈജു തന്റെ ജീവിതം തിരിച്ചുപിടിച്ചത്. കടംവീട്ടാൻ പണ്ടൊരിക്കൽ വൃക്കദാനം ചെയ്യാൻ ശ്രമിച്ചിരുന്നു. അന്ന്, രോഗിയുടെ വൃക്കയുമായി യോജിച്ചിരുന്നില്ല. പിന്നീട്, ചെറുകിട ബിസിനസുകൾ ചെയ്ത് കടംവീട്ടി. ഇതിനിടെയാണ്, അന്തിക്കാട് സ്വദേശിയായ സുമേഷിന്റെ വൃക്ക ചികിത്സയ്ക്കു ധനസഹായം തേടി നാട്ടുകാർ ഷൈജു സായിറാമിനെ സമീപിച്ചത്.

ധനസഹായത്തിനു പകരം സ്വന്തം വൃക്കതന്നെ നൽകാമെന്നാണ് ഷൈജു സായിറാം അറിയിക്കുകയായിരുന്നു. സുമേഷിന്റെ നിർധന കുടുംബ സാഹചര്യം തിരിച്ചറിഞ്ഞായിരുന്നു ഷൈജുവിന്റെ തീരുമാനം. ഭാര്യയും രണ്ടു മക്കളും അമ്മയും അടങ്ങുന്ന കുടുംബം ഷൈജുവിനൊപ്പം നിന്നു. കോൺഗ്രസിന്റെ ചാഴൂർ ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ് ഷൈജു. കിടപ്പാടം പോലുമില്ലാത്ത സുമേഷിനെ സഹായിക്കാനുള്ള ഷൈജുവിന്റെ തീരുമാനത്തെ നാടൊന്നടങ്കം വൻ ആവേശത്തോടെ വരവേറ്റു. നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. കൊച്ചിയിലാണ് ചികിൽസ. വൃക്കദാനത്തിനു മുന്നോടിയായ പരിശോധനകൾക്കും മറ്റുമായി ഷൈജു യാത്രതിരിച്ചു.

Exit mobile version