പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; കാമുകനും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍

പതിനേഴുവയസുകാരിയെ പീഡനത്തിനിരയാക്കിയ കാമുകനും മകളെ സ്വന്തം കാമുകന് കാഴ്ചവെയ്ക്കാന്‍ ശ്രമിച്ച അമ്മയും അറസ്റ്റിലായി.

വെള്ളറട: പതിനേഴുവയസുകാരിയെ പീഡനത്തിനിരയാക്കിയ കാമുകനും മകളെ സ്വന്തം കാമുകന് കാഴ്ചവെയ്ക്കാന്‍ ശ്രമിച്ച അമ്മയും അറസ്റ്റിലായി. അമ്മ തന്റെ കാമുകന് വഴങ്ങാന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പ്രേരിപ്പിക്കുകയായിരുന്നു ഇതില്‍ ഭയന്ന പെണ്‍കുട്ടി കാമുകനോട് സഹായം തേടി. ഇതോടെ രക്ഷകനായി അവതരിച്ച കാമുകന്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.

സംഭവം ഇങ്ങനെ: ഭര്‍ത്താവ് ഉപേക്ഷിച്ച മുപ്പത്തിയേഴുകാരി രണ്ടു പെണ്‍മക്കളോടൊപ്പം തമിഴ്‌നാട്ടിലാണു താമസിക്കുന്നത്. അടുത്തിടെ ഒരു യുവാവുമായി അമ്മ പ്രണയത്തിലായി. തുടര്‍ന്നു കാമുകനു പതിനേഴുകാരിയായ മൂത്തമകള്‍ വഴങ്ങണമെന്നും വിവാഹത്തിനു സമ്മതിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. സമ്മര്‍ദ്ദം ശക്തമായപ്പോള്‍ പെണ്‍കുട്ടി ഉണ്ടന്‍കോട് സ്വദേശിയായ കാമുകന്‍ വേങ്കോട് സ്വദേശി അനൂപി(24)നെ വിളിച്ചുവരുത്തി കൂടെപ്പോയി. അനൂപിന്റെ രക്ഷിതാക്കള്‍ വീട്ടില്‍ കയറ്റിയില്ല.

തുടര്‍ന്നു രാത്രിയില്‍ കാമുകന്‍ പെണ്‍കുട്ടിയെയും കൂട്ടി സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. അവിടെവച്ചാണു പെണ്‍കുട്ടി പീഡനത്തിനിരയായത്. പിറ്റേദിവസം മകളെ കാണാനില്ലെന്ന പരാതിയുമായി അമ്മ വെള്ളറട പോലീസിനെ സമീപിച്ചു. ഉടന്‍തന്നെ പെണ്‍കുട്ടിയെയും കാമുകനെയും പോലീസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതിയുമായെത്തിയ അമ്മയെയും പ്രതിയാക്കി പോലീസ് കേസെടുത്തത്.

Exit mobile version