അർച്ചന ജീവനൊടുക്കിയത് ബന്ധുവീട്ടിലെ ചടങ്ങിന് പോകുന്നതിനെ ചൊല്ലി തർക്കത്തെ തുടർന്ന്; അമ്മിഞ്ഞപാലിനായി കരഞ്ഞ് ഒന്നരവയസുകാരി മകൾ; കണ്ണീർ

മണർകാട്: മണർകാട് മാലം ചിറയിൽ 24കാരി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ സകലരുടേയും കണ്ണീരായി ഒന്നരവയസുകാരി മകൾ. അമ്മ നഷ്ടപ്പെട്ടതറിയാതെ കുഞ്ഞ് വിശന്നു കരയുമ്പോൾ ബന്ധുക്കൾക്കും കണ്ണീരടക്കാനാകുന്നില്ല. മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജാ(24)ണ് ആത്മഹത്യ ചെയ്തത്.

ബന്ധുക്കൾ പോലീസിനോട് പറഞ്ഞ വിവരം അനുസരിച്ച് സംഭവദിവസം രാവിലെ വരെ സന്തോഷത്തിലായിരുന്നു മരണപ്പെട്ട അർച്ചന. എന്നാൽ ഉച്ചയോടെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ അർച്ചനയെ കണ്ടെത്തുകയായിരുന്നു.

ബന്ധുവിന്റെ വീട്ടിലെ നൂലുകെട്ടിന് പോകണമെന്ന് അർച്ചന രാവിലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ബിനുവുമായി തർക്കമുണ്ടായി. ഈ തർക്കത്തെ തുടർന്നുള്ള മനോവിഷമത്തിലാണ് അർച്ചന ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

യുവതിയുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്ത ഡയറിയിൽ ജീവിതത്തിലുള്ള നിരാശയെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ടെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഉച്ചയ്ക്ക് ശേഷം യുവതിയെ കാണാതായപ്പോൾ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് തൂങ്ങി നിൽക്കുന്ന യുവതിയെ കണ്ടെത്തിയത്.

also read- ജസ്‌നയെ കാണാതായിട്ട് നാല് വർഷം; രാജ്യം വിട്ടതായി സംശയം, വിമാനടിക്കറ്റുകൾ പരിശോധിക്കാൻ സിബിഐ; വിവാഹിതയായി ഇതരസംസ്ഥാനത്തെന്ന് റിപ്പോർട്ടുകൾ

എന്നാൽ ദമ്പതികൾക്കിടയിൽ കാര്യമായ തർക്കങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബിനുവിന്റെ ബന്ധുക്കൾ പറയുന്നു. ബിനു-അർച്ചന ദമ്പതികൾ ദിവസങ്ങൾക്ക് മുമ്പ് ഇവർ ബന്ധുവിന്റെ വീട്ടിൽ മരണ ആവശ്യത്തിന് എത്തിയിരുന്നു. ഇരുവരും തമ്മിൽ ഒരുതരത്തിലുള്ള അകൽച്ചയും ഈ അവസരത്തിൽ കാണാൻ കഴിഞ്ഞില്ലന്നാണ് ബന്ധുക്കൾ പങ്കുവയ്ക്കുന്ന വിവരം.

ഇതിനിടെ, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ അർച്ചനയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശാരീരിക പീഡനമേറ്റിരുന്നതായാണ് പരാതിയിലെ സൂചന. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

also read- പകൽ നാട്ടിൽ കറങ്ങി നടന്ന് പശുക്കളെ കണ്ടുവെയ്ക്കും; രാത്രിയിൽ വാഹനത്തിൽ കയറ്റി കൊണ്ടുപോകും; പശു മോഷണം പതിവാക്കിയ മലപ്പുറം സ്വദേശികൾ പിടിയിൽ, സംഘത്തിൽ ദമ്പതികളും
കിടങ്ങൂർ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ്. ഭർത്താവ്: ബിനു. മകൾ: ഹൃതിക. സഹോദരിമാർ: അഞ്ജു, അക്ഷയ. സംസ്‌കാരം തിങ്കളാഴ്ച നാലിന് കിടങ്ങൂരിലെ വീട്ടുവളപ്പിൽ നടന്നു.

Exit mobile version