ഉറക്കമുണർന്ന് മുട്ടിലിഴഞ്ഞു; ടേബിൾ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി; കണ്ണൂരിലെ പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ഞെട്ടൽ

പാനൂർ: ഉറക്കമുണർന്ന് കട്ടിലിൽ മുട്ടിലിഴഞ്ഞ പിഞ്ചുകുഞ്ഞിന് ദാരുണമരണം. ടേബിൾ ഫാൻ വയർ കഴുത്തിൽ കുടുങ്ങിയാണ് പാനൂർ പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെ മകൻ ദേവാംഗ് (എട്ടു മാസം) മരിച്ചത്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.

കുഞ്ഞ് ഉറക്കമുണർന്ന് മുട്ടിലിഴയവേ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിൾ ഫാനിന്റെ വയറിൽ കഴുത്ത് കുരുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുഞ്ഞിന്റെ അമ്മ ശിശിര തൊട്ടടുത്ത മുറിയിൽ അസുഖബാധിതനായി കിടന്ന മൂത്ത മകന്റെ അടുത്തേക്ക് പോയി തിരിച്ചു വരുമ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്.

also read- ഉത്രാടം തിരുനാളിന്റെ അമൂല്യനിധി, കാന്‍ 42 ബെന്‍സ് കാര്‍ ഇനി എംഎ യൂസഫലിക്ക് സ്വന്തം

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: ദേവജ്.

Exit mobile version