സാക്ഷികളെ സ്വാധീനിക്കാൻ ഗൾഫിലുള്ള നടിയും ഇടപെട്ടു; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം, ദിലീപിന്റെ സഹോദരനും സഹോദരി ഭർത്താവും പട്ടികയിൽ

കൊച്ചി: മലയാള നടിയെ കൊച്ചിയിൽ വെച്ച് ആക്രമണത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ദിലീപിനെ സഹായിക്കാൻ മലയാള സിനിമാ രംഗത്തെ കൂടുതൽ പേർ ഇടപെട്ടതായി റിപ്പോർട്ട്.

also read- പായിപ്രയിലെ ജപ്തി; പ്രചരണം രാഷ്ട്രീയ പ്രേരിതം, ബാങ്കുകാർ താക്കോൽ നൽകാൻ എത്താതിരുന്നത് എംഎൽഎയുടെ ആളുകൾ കൈയ്യേറ്റം ചെയ്യുമെന്ന് ഭയന്ന്: കേരള ബാങ്ക് ചെയർമാൻ

കേസിലെ സാക്ഷികളായ സിനിമാരംഗത്തെ പലരേയും സ്വാധീനിക്കാൻ ഗൾഫിലുള്ള മലയാളത്തിലെ പ്രമുഖ നടി ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ നടിയോട് ഉടൻ തന്നെ ഗൾഫിൽ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

അതേസമയം, കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരിയുടെ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

Exit mobile version