മായമില്ലാത്ത കടുകും ഉലുവയും ജീരകവും പെരുംജീരകവും ഇനി ശബരിയുടേത് തന്നെ

ആരോഗ്യദായകമായ ഭക്ഷണശീലത്തിൽ ഒഴിവാക്കാനാകാത്തവയാണ് കടുകും ഉലുവയും ജീരകവും പെരുംജീരകവും എല്ലാം. ചെറിയ അളവിലാണെങ്കിലും സ്വാദിനെ വലിയ രീതിയിൽ സ്വാധീനിക്കാൻ അരിമണിയുടെ വലിപ്പം പോലുമില്ലാത്ത ഇവയ്ക്ക് സാധിക്കും. നിത്യേനെയുള്ള പാചക റെസിപികളിൽ ഇവയിലേതെങ്കിലും ഒന്ന് ഉൾപ്പെടാത്ത ഒരു കറിയോ മസാല രുചിക്കൂട്ടോ ഉണ്ടാകില്ല.

ആരോഗ്യ സംരക്ഷണത്തിൽ ചെറിയ ജീരകത്തിനും വലിയ ജീരകത്തിനും ഉലുവയ്ക്കുമുള്ള പങ്ക് അവിശ്വസനീയമാണ്. ആയുർവേദ മരുന്നുകൂട്ടുകളിൽ പോലും ഉൾപ്പെടുത്തുന്ന ഉലുവ ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. ജീരകം തിളപ്പിച്ച വെള്ളം ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ ഫലപ്രദമാണ്.

ചെറിയ ചെറിയ രൂപത്തിലുള്ള വലിയ ആരോഗ്യം പ്രദാനം ചെയ്യുന്ന ജീരകവും പെരുംജീരകവും കടുകും ഉലുവയും എല്ലാം മായമില്ലാതെ ഉയർന്ന ഗുണമേന്മയിൽ പാക്ക് ചെയ്താണ് സപ്ലൈകോ ശബരി ബ്രാന്റ് വിപണിയിലെത്തിക്കുന്നത്. ഭക്ഷണശീലങ്ങൾ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നതാകട്ടെ, വീട്ടിലെത്തിക്കൂ ശബരി ബ്രാൻഡ് കടുകും ഉലുവയും ജീരകവും പെരുംജീരകവും.

സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്നും ഇപ്പോൾ സബ്‌സിഡി ഇതര ഉത്പന്നങ്ങൾ ഹോം ഡെലിവെറിയായി വീട്ടിലെത്തുന്നു. സപ്ലൈ കേരള വഴി തൊട്ടടുത്തുള്ള സപ്ലൈകോ ഒട്ട്‌ലെറ്റുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങാം. ആകർഷകമായ ഓഫറുകളും ലഭ്യമാണ്. സപ്ലൈ കേരള ആപ്പ് പ്ലേ സ്‌റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

also read- ആരോഗ്യപ്രദമായ ഭക്ഷണശീലം സ്വന്തമാക്കൂ, സപ്ലൈകോ ശബരി കറി മസാലകൾക്കൊപ്പം

Exit mobile version