ഒരു നിമിഷം ‘പോലീസായി’ മന്ത്രി വിഎസ് സുനില്‍കുമാര്‍; അപകടത്തില്‍ വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയ കാര്‍ ഡ്രൈവറെ പൊക്കിയത് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന്, അഭിനന്ദനം

കൊടുങ്ങല്ലൂര്‍ ഏറിയാട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതനിടെയാണ് അപകടം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

വെള്ളാങ്ങല്ലൂര്‍: അപകടം ഉണ്ടാക്കി സ്ഥലത്ത് നിന്നും മുങ്ങിയ കാര്‍ ഡ്രൈവറെ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കൈയ്യോടെ പിടികൂടി. നിയന്ത്രണം പാടെ വിട്ട കാര്‍ ഇടിച്ച് ഒരു വീട്ടമ്മ തല്‍ക്ഷണം മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയ്ക്ക് ഗുരുതര പരിക്കും ഏറ്റിരുന്നു. സംഭവത്തിന്റെ ഗതിമാറിയതോടെയാണ് കാര്‍ ഡ്രൈവര്‍ അവിടെ നിന്നും മുങ്ങിയത്. ആ സമയത്താണ് മന്ത്രിയുടെ ഇടപെല്‍. നിമിഷ നേരം കൊണ്ട് വെള്ളാനി സ്വദേശി പുതുവീട്ടില്‍ അരുണിനെ (25) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂര്‍ ഏറിയാട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതനിടെയാണ് അപകടം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വാഹനം നിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കാറിലെ യാത്രക്കാരുടെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനോട് കാറില്‍ പരിശോധന നടത്താനും കൂടുതല്‍ അന്വേഷണം നടത്താനും നിര്‍ദേശം നല്‍കി. ഇതിനിടെ കാര്‍ ഓടിച്ചിരുന്നയാള്‍ മുങ്ങുകയായിരുന്നു.

അരുണിന് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും, അപകടമുണ്ടാക്കിയ കാര്‍ വാടകക്ക് എടുത്തതാണെന്നും തെളിഞ്ഞതിനെ തുടര്‍ന്ന് കാര്‍ നല്‍കിയ പെരിങ്ങോട്ടുകര സ്വദേശി വലിയകത്ത് വീട്ടില്‍ ഷജാത്തിനെയും കസ്റ്റഡിയില്‍ എടുത്തു. 2012 ല്‍ അരുണ്‍ ഓടിച്ച കാര്‍ അഴീക്കോട് കായലില്‍ മറിഞ്ഞ് 4 യുവാക്കള്‍ മരിച്ചിരുന്നു. ഇയാള്‍ക്കെതിരെ നരഹത്യക്കുള്ള വകുപ്പാണ് ചുമത്തിയിരി്കകുന്നത്. ഇതേ കാര്‍ രണ്ട് ദിവസം മുന്‍പ് അതിരിപ്പിള്ളിയില്‍ മറ്റൊരു കാറില്‍ തട്ടിയിരുന്നു.

Exit mobile version