മൂന്ന് മാസം മുൻപ് വളർത്തുനായ മാന്തി; കാര്യമാക്കിയില്ല, അടുത്തിടെ വെള്ളം കുടിക്കുന്നതിൽ വിമുഖയും അസ്വസ്ഥതയും! പേവിഷബാധയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ മരിച്ചു, നോവായി 2-ാം ക്ലാസുകാരൻ

തൃപ്രയാർ: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകനായ ആകർഷ് ആണ് മരിച്ചത്. രണ്ട് വയസായിരുന്നു. മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തുനായ ആകർഷിനെ മാന്തിയിരുന്നു. എന്നാൽ അത് അത്ര കാര്യമാക്കിയിരുന്നില്ല. എന്നാൽ, രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു.

കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടു; അച്ഛനും 19കാരി മകളും കല്ലാർകുടി ഡാമിൽ ചാടി ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെടുത്തത് നീണ്ട തെരച്ചിലിന് ശേഷം

അതിന് മുമ്പ് യാതൊരു അസ്വസ്ഥതയും കുട്ടിക്കുണ്ടായിരുന്നില്ല. അസ്വസ്ഥതയും പ്രകടിപ്പിച്ചതോടെ ഞായറാഴ്ച രാത്രി ആകർഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം, നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്. തിങ്കളാഴ്ച രാവിലെയോടെ കുട്ടി മരണപ്പെടുകയായിരുന്നു. വലപ്പാട് ജി.ഡി.എം.എൽ.പി. സ്‌കൂളിലാണ് ആകർഷ് പഠിക്കുന്നത്.

വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥിയാണ് ആകർഷ്. കോവിഡ് സമയത്ത് സ്‌കൂൾ അടഞ്ഞുകിടന്നപ്പോൾ ഓൺലൈൻ പ്രതിഭോത്സവങ്ങളിൽ വാദ്യോപകരണങ്ങളിൽ മികച്ച പ്രകടനമാണ് കുട്ടി കാഴ്ചവെച്ചത്. ചെണ്ടയിലും ഡ്രമ്മിലുമായിരുന്നു കൂടുതൽ താത്പര്യം. മാർച്ച് 31-ന് നടക്കുന്ന സ്‌കൂൾ വാർഷികത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകർഷിന്റെ വിയോഗത്തെ തുടർന്ന് സ്‌കൂൾ വാർഷികാഘോഷം റദ്ദാക്കി.

Exit mobile version