തിരുവനന്തപുരത്ത് യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കാണാനില്ല

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസായിരുന്നു. യുവതിയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

എംഎൽഎ സച്ചിന്റെയും മേയർ ആര്യയുടെയും വിവാഹനിശ്ചയം ഇന്ന് എകെജി സെന്ററിൽ 

യുവതിക്കൊപ്പം മുറിയെടുത്ത പ്രവീൺ എന്നയാളെ കാണാനില്ല.ഇന്നലെ രാത്രിയാണ് ഗായത്രി സുഹൃത്ത് പ്രവീണിനൊപ്പം ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ യുവതി മരിച്ചതിന് പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു. യുവതി കൊല്ലപ്പെട്ട വിവരം പ്രവീൺ തന്നെയാണ് ഹോട്ടലിൽ വിളിച്ചറിയിച്ചത്. തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.ഗായത്രിയെ കൊലപ്പെടുത്തിയ ശേഷം പ്രവീൺ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം.

 

Exit mobile version