കിണറിനരികിൽ കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീണു; നിലിവിളിച്ച് വീട്ടുകാർ, പഠിക്കുന്നിടത്ത് നിന്ന് ഓടിയെത്തി കിണറിലേയ്ക്ക് എടുത്തുചാടി ഐഫ ഷാഹിന, കോരിയെടുത്തത് ഒരു വയസുകാരനെ

കൂറ്റനാട്: കിണറിനരികിൽ കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീണ ഒരു വയസുകാരനെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തി ഐഫ ഷാഹിന. കിണറിന് ഒന്നരയടിയോളം മാത്രമാണ് ആൾമറ കെട്ടിയിട്ടുള്ളത്. ഈ കിണറിലേയ്ക്ക് ആണ് മുഹമ്മദ് ഹിസാം വീണത്. കുട്ടി വീണത് കണ്ട് നിലവിളിച്ച് കുടുംബം നിൽക്കുമ്പോഴാണ് മറുത്ത് ഒന്നും ചിന്തിക്കാതെ സ്വന്തം ജീവൻ പോലും മറന്ന് ചേച്ചിയുടെ കുട്ടിക്കായി കിണറിലേയ്ക്ക് എടുത്തു ചാടിയത്.

“അവരിനി ചൂലില്‍ പറക്കട്ടെ” : അമേരിക്കയ്ക്കുള്ള റോക്കറ്റ് എന്‍ജിന്‍ വിതരണം നിര്‍ത്തി റഷ്യ

പത്രംവായിച്ചുകൊണ്ടിരുന്ന മുത്തച്ഛൻ മുഹമ്മദാലിയുടെയും മുത്തശ്ശിയുടെയും കണ്ണുവെട്ടിച്ചാണ് മോട്ടോറിന്റെ പൈപ്പിൽക്കയറി കളിച്ചത്. ഇതിനിടെ മുഹമ്മദ് ഹിസാം കിണറിലേയ്ക്ക് വീഴുകയായിരുന്നു. ശബ്ദംകേട്ടാണ് വീട്ടുകാർ ഓടിയെത്തിയത്. കൂട്ടക്കരച്ചിലും നിലവിളിയും കേട്ടാണ് മുറിയിൽ പഠിക്കുകയായിരുന്ന ഐഫയ്ക്ക് സംഭവസ്ഥലത്തേയ്ക്ക് എത്തിയത്. വലിയ അപകട സാധ്യതയുള്ളതും പാറക്കെട്ടുള്ളതുമായ കിണറ്റിലേക്ക് ചാടി വെള്ളത്തിൽ മുങ്ങിത്താഴുന്ന കുഞ്ഞിനെ കൈകളിലുയർത്തിപ്പിടിച്ച് ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചു കയറ്റുകയായിരുന്നു.

ഐഫയെയും കുഞ്ഞിനെയും രക്ഷിക്കാൻ അയൽവാസികളായ അബ്റാറും ആമിദ്ക്കയും പിന്നീട് കിണറ്റിലിറങ്ങി. ചാലിശ്ശേരി പോലീസും നാട്ടുകാരും പട്ടാമ്പിയിൽനിന്നെത്തിയ അഗ്നിശമന സേനയും ചേർന്നാണ് നാലുപേരെയും കിണറിൽനിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചത്. ഐഫയ്ക്ക് ഇപ്പോൾ നാട്ടിലും സോഷ്യൽമീഡിയയിലും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. കാൽമുട്ടിന് ചെറിയ പരിക്കുള്ള ഐഫയിപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

Exit mobile version