ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പജ്യോതിക്ക് തുടക്കമായി

തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിക്ക് തുടക്കമായി. വൈകിട്ട് ആറുമണിമുതല്‍ ഏഴുമണിവരെ സ്ത്രീപുരുഷന്മാര്‍ റോഡിന്റെ ഇടതുവശത്ത് അണിനിരന്ന് മണ്‍വിളക്കുകള്‍ തെളിയിച്ചു. ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചിരിക്കുന്നത്.തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുന്നത്.

നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരുങ്ങുന്ന വനിതാ മതിലിന് ബദലായിട്ടായിട്ടാണ് ശബരിമല കര്‍മ്മ സമിതി അയ്യപ്പജ്യോതി തെളിയിക്കുന്നത്.ബിജെപി, ആര്‍എസ്എസ്, എന്‍എസ്എസ്, സംഘപരിവാര്‍ എന്നീ സംഘടനകള്‍ളും പന്തളം കൊട്ടാരകുടുംബാംഗങ്ങളും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നുണ്ട്.

Exit mobile version