എത്തി നോക്കുന്നതിനിടെ 3 വയസുകാരി കിണറ്റിലേയ്ക്ക് വീണു; മനോധൈര്യം മുറുകെ പിടിച്ച് ഒപ്പം ചാടി അമ്മൂമ്മ! ഒടുവിൽ രണ്ടുപേർക്കും രക്ഷ, നെഞ്ചിടിപ്പേറുന്ന സംഭവം ഇങ്ങനെ

രാജപുരം: കിണറ്റിൽ പേരക്കുട്ടിയെ രക്ഷിക്കാൻ സ്വന്തം ജീവൻ മറന്ന് കിണറ്റിലേയ്ക്ക് എടുത്തുചാടി രക്ഷിച്ച് മുത്തശ്ശി. കിണറ്റിലേയ്ക്ക് ചാടി പേരക്കുട്ടിയെ വാരിയെടുത്ത് പിടിച്ചു കിടന്നു. ശേഷം, അഗ്‌നിരക്ഷാസേനയെത്തിയാണ് രണ്ടുപേരെയും റെസ്‌ക്യൂ നെറ്റ് വഴി പുറത്തെത്തിച്ചത്. അമ്മൂമ്മയുടെ മനോധൈര്യമാണ് പിഞ്ചു കുഞ്ഞിന്റെ ജീവന് രക്ഷയായത്.

“ഇപ്പോള്‍ വേണ്ടത് യാത്രാസഹായമല്ല, പടക്കോപ്പുകളാണ് ” : രക്ഷപെടാനുള്ള യുഎസ് നിര്‍ദേശം തള്ളി ഉക്രെയ്ന്‍ പ്രസിഡന്റ്

കള്ളാർ ആടകത്ത് ഇന്നലെ രണ്ട് മണിയോടെയാണ് പന്തല്ലൂർ വീട്ടിൽ ജിസ്മിയുടെ മകൾ 3 വയസ്സുകാരി റെയ്ച്ചൽ അയൽപക്കത്തെ 30 അടി താഴ്ചയുള്ള ചതുര കിണറ്റിൽ വീണത്. കിണറ്റിൽ 8 അടിയോളം വെള്ളം ഉണ്ടായിരുന്നു. റെയ്ച്ചലിനെയും കൂട്ടി അയൽപക്കത്തെ മേരിയുടെ വീട്ടിൽ പോയതായിരുന്നു അമ്മൂമ്മ ലീലാമ്മ.

വീട്ടുകാരുമായി സംസാരിച്ച് നിൽക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തിൽ കാൽ വഴുതി വീഴുകയുമായിരുന്നു. ഉടൻ ലീലാമ്മ പുറകെ ചാടി കുട്ടിയെ എടുത്ത് അഗ്‌നിരക്ഷാസേന എത്തുന്നതുവരെ മോട്ടറിന്റ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു. വെള്ളം അധികമില്ലാത്തത് തുണയാവുകയായിരുന്നു.

നാഗമനയിലെ ആദ്യ ഡോക്ടറാകാന്‍ ഉണ്ണി: അനുഗ്രഹം തേടി ആരോഗ്യമന്ത്രിയെ നേരില്‍ കാണാനെത്തി

ഇരുവർക്കും പരിക്കുകളൊന്നുമില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിൽ ഗ്രേഡ് എഎസ്ടിഒ സി.പി.ബെന്നി, ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരായ സണ്ണി ഇമ്മാനുവൽ, നന്ദകുമാർ, പ്രസീത്, റോയി, കെ.ഗോപാലകൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Exit mobile version