അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം, വനിതാപോലീസുകാരി സ്‌റ്റേഷന് അകത്തുവെച്ച് എസ്‌ഐയെ പരസ്യമായി മർദ്ദിച്ചു

കോട്ടയം: തന്റെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ച് വനിതാ പോലീസുകാരി സ്റ്റേഷനകത്തിട്ട് അഡീഷണൽ എസ്‌ഐയെ പരസ്യമായി മർദ്ദിച്ചതായി റിപ്പോർട്ട്.

കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പോലീസുകാരന്റെ സഭ്യമല്ലാതത് പെരുമാറ്റം ചർച്ചയായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ പോലീസ് മേധാവി.

ALSO READ- ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിയുടെ വീട്ടിൽ രാത്രി ആൺസുഹൃത്ത് എത്തി; സദാചാര പോലീസായി നാട്ടുകാരും കുമരകം പോലീസും; സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി പുലിവാല് പിടിച്ചു

വനിതാ പോലീസുകാരിയുടെ ഫോണിലേക്ക് അഡീഷണൽ എസ്‌ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയിൽ വാക്കുതർക്കം നിലനിന്നിരുന്നെന്നും റിപ്പോർട്ടുണ്ട്.

ALSO READ- ‘സ്ത്രീയേക്കാൾ വലിയ പോരാളിയില്ല, ക്ലബിനെക്കാൾ വളർന്ന കളിക്കാരനും’; സ്ത്രീവിരുദ്ധ പരാമർശത്തിൽ രോഷം കത്തി, ജിങ്കാന്റെ കൂറ്റൻ ഫ്‌ളക്‌സിന് മഞ്ഞപ്പട തീയിട്ടു

കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഇതേ വിഷയത്തിൽ തർക്കമുണ്ടായതോടെയാണ് സ്റ്റേഷനിൽ വച്ച് അഡീഷണൽ എസ്‌ഐയെ വനിതാ പോലീസുകാരി പരസ്യമായി മർദ്ദിച്ചത്.

Exit mobile version