കൈയ്യിൽ കടിച്ചു! ചങ്ങല പൊട്ടിച്ച് വീടിനു പുറത്തേയ്ക്ക് ഓടുന്നതായി അയൽക്കാരുടെ പരാതിയും; വളർത്തുനായയെ പൊതിരെ തല്ലി, മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിച്ച് ഉടമയുടെ രോഷം

ചേലക്കര: വളർത്തുനായയെ ജീവനോടെ കത്തിച്ചുകെന്നുവെന്ന ആരോപണത്തിൽ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചേലക്കര ചാക്കപ്പൻപടി കോൽപ്പുറം പ്രദേശത്ത് 47കാരനായ പുരുഷോത്തമന്റെ പേരിലാണ് പോലീസ് കേസടുത്തത്. പുരുഷോത്തമന്റെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വീടിനു പുറത്തേക്ക് വരുന്നതിനെതിരേ അയൽവാസികൾ പരാതിപ്പെട്ടിരുന്നു.

‘ഇൻക്രഡിബിൾ ഇന്ത്യ’യിൽ നിന്ന് ഞാനൊരു സന്തോഷം കണ്ടെത്തി; ബ്രിട്ടീഷ് നയതന്ത്രജ്ഞയ്ക്ക് ഇന്ത്യൻ വരൻ

ഇതിനു പുറമെ, പുരുഷോത്തമനെ കടിച്ചതായും റിപ്പോർട്ടുണ്ട്. ഈ ദേഷ്യത്തിലാണ് നായയെ മണ്ണെണ്ണയൊഴിച്ച് ജീവനോടെ തീകൊളുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനോടു ചേർന്ന് നായയെ കുഴിച്ചിട്ട നിലയിലായിരുന്നു.

പുരുഷോത്തമൻ നായയെ ജീവനോടെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ദേഹത്ത് തീപടർന്ന് നായ ജീവരക്ഷയ്ക്കായി ഓടുന്നത് കണ്ടുവെന്നും അയൽവാസികൾ മൊഴി നൽകി. നായയെ ക്രൂരമായി മർദിച്ചതായും ഇവർ പറയുന്നു. ജനുവരി ഒന്നിനാണ് പുരുഷോത്തമൻ ഇവിടെ വീടുവാങ്ങി താമസമാക്കിയത്.

‘ഉപദ്രവിക്കരുത്, ഇത് ഞങ്ങളുടെ പൊന്നുമോളാണ്, കുഞ്ഞ് വെളുത്തിരുന്നാൽ ഞങ്ങളുടേതല്ലാതാകുമോ’ മാതൃത്വം തെളിയിക്കാൻ നാടോടി സ്ത്രീ പോലീസിനോട് കെഞ്ചിയത് ഇങ്ങനെ

കത്തിക്കരിഞ്ഞ നായയുടെ ജഡം പോസ്റ്റുമോർട്ടത്തിന് അയച്ചു. പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും സംഭവത്തിൽ പ്രാഥമികമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടമയുടെപേരിൽ കേസെടുത്തതായും ചേലക്കര പോലീസ് ഐ.എസ്.എച്ച്.ഒ. ബാലകൃഷ്ണൻ അറിയിച്ചു.

Exit mobile version