പുതിയ തുടക്കം; 43000 രൂപ ശമ്പളത്തിന് സ്വപ്‌ന സുരേഷിന് ജോലി, നിയമനം ബിജെപി നേതാവ് കൃഷ്ണ കുമാർ പ്രസിഡന്റായ എൻജിഒയിൽ

Swapna Suresh | Bignewslive

തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് പുതിയ ജോലി. പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന എൻജിഒയിലാണ് ഉയർന്ന ശമ്പളത്തിൽ സ്വപ്‌നയ്ക്ക് ജോലി ലഭിച്ചത്. ഈ മാസം 12-നാണ് സ്വപ്നയ്ക്ക് നിയമനം നൽകികൊണ്ടുള്ള ലെറ്റർ അയച്ചത്. ഓഫർ സ്വപ്‌ന സ്വീകരിക്കുകയും ചെയ്തു.

സച്ചിൻ ദേവുമായി വിവാഹം പ്രഖ്യാപിച്ചു; ആയുധമാക്കി ആർഎസ്എസ്, മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ സൈബർ ആക്രമണം

നിലവിൽ എന്ന് ജോലിയിൽ പ്രവേശിക്കുന്നമെന്ന് അറിയിച്ചിട്ടില്ല. വ്യക്തിപരമായും ആരോഗ്യപരവുമായുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജോലിയിൽ പ്രവേശിക്കുന്നത് സാവകാശം തേടിയിരിക്കുന്നത്. കേരളം തമിഴ്നാട്, കർണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ- ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒ ആണ് ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി.

ബിജെപി നേതാവായ ഡോ. എസ് കൃഷ്ണ കുമാർ ഐഎഎസ് ആണ് ഇതിന്റെ പ്രസിഡന്റ്. ആദിവാസി ക്ഷേമം, ചെറുകിട വായ്പാ- നിക്ഷേപ പദ്ധതികൾ, സാധാരണക്കാർക്കുള്ള ഭവന പദ്ധതികൾ, പട്ടുനൂൽ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്കുള്ള സഹായം എന്നിവയൊക്കെയാണ് ഈ സൊസൈറ്റിയുടെ പ്രവർത്തന മേഖല. പാലക്കാട് ചന്ദ്രനഗറിലാണ് ഇതിന്റെ ആസ്ഥാനം.

Exit mobile version