ജനഹൃദയങ്ങളിലേക്ക് മാക്‌സ് വാല്യു; കേരളത്തിന് പുറത്തെ അമ്പതാമത് ഷോറൂം ദാവനഗിരിയിൽ ഉദ്ഘാടനം ചെയ്തു

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാമ്പത്തിക-വാണിജ്യ രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തി ജനപ്രിയ സ്ഥാപനമായി മാറിയ മാക്സ് വാല്യു ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ കേരളത്തിന് പുറത്തെ അമ്പതാമത് ഷോറൂം കര്‍ണാടകയിലെ ദാവനഗിരിയില്‍ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കിക്കൊണ്ട് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനമാണ് മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ്. ഉപഭോക്താക്കള്‍ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന സാമ്പത്തിക പദ്ധതികളാണ് മാക്‌സ് വാല്യുവിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താക്കളെ നെഞ്ചോട് ചേര്‍ക്കുന്ന ശക്തമായ മാനേജ് മെന്റും പരിചയസമ്പന്നരായ ജീവനക്കാരുമൊക്കെ ചേരുന്ന വിപുലവും വിശ്വസ്തവുമായ ശൃഖലയാണ് സാധാരണ ബാങ്കുകളില്‍ നിന്നും മാക്‌സ് വാല്യൂവിനെ കഴിഞ്ഞ ആറ് വര്‍ഷമായി ജനപ്രിയ സ്ഥാപനമായി നിര്‍ത്തുന്നത്.

ചെറുകിട വാണിജ്യ/വ്യവസായ സംരംഭകരുടെ ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന കുറഞ്ഞ പലിശയും ഉചിതമായ തിരിച്ചടവ് മെഗാ ലോണ്‍ മേളയും ഏറ്റവും കുറഞ്ഞ പലിശനിരക്കുള്ള സ്വര്‍ണപ്പണയ വായ്പയുമാണ് മാക്സ് വാല്യു ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിനെ ജനപ്രിയമാക്കുന്നത്.

പ്രതിസന്ധിയുടെ ഈ കാലത്ത് കുറഞ്ഞ നിരക്കില്‍ മെഗാ ലോണ്‍ മേളയും സ്വര്‍ണവായ്പയും നല്‍കി ഉപഭോക്താക്കള്‍ക്ക് കൈത്താങ്ങാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യത്തില്‍ ആണ് മാക്സ് വാല്യു ആറാം വര്‍ഷത്തിലേക്ക് ചുവടുവെയ്ക്കുന്നത്. മാക്സ് സമൃദ്ധി ലോണ്‍ മേളയിലൂടെ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി നല്‍കുന്നതിനൊപ്പം സ്വര്‍ണപ്പണയ വായ്പയുടെ പലിശ 100 രൂപയ്ക്ക് 75 പൈസ എന്ന ഏറ്റവും കുറഞ്ഞനിരക്കിലുമാണ് മാക്സ് വാല്യു ലഭ്യമാക്കുന്നത് എന്ന് മാനേജുമെന്റ് അറിയിച്ചു

Exit mobile version