സിപിഎം സ്വീകരിക്കുന്നത് ജീവച്ഛവമായ ബിജെപിക്ക് ഓക്‌സിജന്‍ നല്‍കുന്ന നടപടി; കെ മുരളീധരന്‍

തമിഴ്നാട്ടില്‍ നിന്നുള്ള യുവതികള്‍ ശബരിമലയില്‍ എത്തിയതില്‍ പോലീസിനും സര്‍ക്കാരിനും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: സിപിഎം സ്വീകരിക്കുന്നത് ജീവച്ഛവമായ ബിജെപിക്ക് ഓക്‌സിജന്‍ നല്‍കുന്ന നടപടിയെന്ന്
കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍ എംഎല്‍എ. കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സിപിഎം-ബിജെപി രഹസ്യധാരണയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അതോടൊപ്പം ബിജെപി സമരം വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുമ്പോഴാണ് ശബരിമലയിലേക്ക് സര്‍ക്കാര്‍ സ്ത്രീകളെ എത്തിക്കുന്നതെന്നും. ജീവച്ഛവമായ ബിജെപിക്ക് ഓക്സിജന്‍ നല്‍കുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കൂടാതെ തമിഴ്നാട്ടില്‍ നിന്നുള്ള യുവതികള്‍ ശബരിമലയില്‍ എത്തിയതില്‍ പോലീസിനും സര്‍ക്കാരിനും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version