ഇടതുമുന്നണി പ്രവേശനത്തില്‍ സന്തോഷം, അഴിമതിക്കെതിരെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും; കെബി ഗണേഷ് കുമാര്‍

മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നത് എന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിളളയും പ്രതികരിച്ചു

കൊല്ലം: ഇടതുമുന്നണി പ്രവേശനത്തോട് പ്രതികരിച്ച് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. പ്രവേശനത്തില്‍ സന്തോഷമുണ്ടെന്നും, മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ എല്‍ഡിഎഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കും എന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയില്‍ ചേര്‍ന്നത് എന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിളളയും പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന്റെ നിലപാട് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ആശയപരമായി യോജിച്ച് പോകാന്‍ പറ്റിയ മുന്നണിയിലേക്ക് തിരിച്ച് പോകാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് വീരേന്ദ്രകുമാറും തറവാട്ടിലോട്ടുള്ള മടക്കമെന്ന് എംവി ശ്രേയാംസ് കുമാറും പ്രതികരിച്ചു

Exit mobile version