സപ്ലൈകോ വിൽപനശാലകൾ കണ്ടെത്താൻ എളുപ്പം, മൊബൈൽ ആപ്പ് പുറത്തിറക്കി; സപ്ലൈകോ മത്സരവിജയികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഔട്‌ലെറ്റുകൾ എവിടെയുണ്ടെന്ന് തിരയാനും അവയെ കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനും മൊബൈൽ ആപ്ലിക്കേഷനുകൾ സജ്ജമായി. ഇതിലൂടെ സമീപത്തെ മാവേലി സ്റ്റോറുകളും സപ്ലൈകോ വിൽപനശാലകളും അതിവേഗത്തിൽ കണ്ടെത്താം.

ട്രാക്ക് സപ്ലൈകോ (track supplyco) , ഫീഡ് സപ്ലൈകോ (feed supplyco) ആപ്പുകളുടെ പ്രകാശനവും ഉദ്ഘാടനവും വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ നിർവ്വഹിച്ചു.

ക്രിസ്മസ്-പുതുവത്സരമേളയുടെ ഭാഗമായി ഉപഭോക്താക്കൾക്കായി സപ്ലൈകോ നടത്തിയ മത്സരത്തിലെ വിജയികളെ നറുക്കെടുപ്പിലൂടെ മന്ത്രി തിരഞ്ഞെടുത്തു.

also read- ‘കല്യാണം മുടക്കികളേ, അത് ആരാണേലും വീട്ടിൽ കയറി തല്ലും,ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും’; സഹികെട്ട് ബോർഡ് വെച്ച് യുവാക്കൾ; വൈറൽ

പുരുഷവിഭാഗത്തിൽ ഇടുക്കി നേര്യമംഗലം മാവേലി സ്റ്റോറിൽ നിന്നു സാധനങ്ങൾ വാങ്ങിയ അബ്ദുൽ റഹ്‌മാൻ( രജി.നമ്പർ-441) വിജയിയാപ്പോൾ, വനിതാവിഭാഗത്തിൽ ആലപ്പുഴ കളർകോട് ലാഭം മാർക്കറ്റിൽ നിന്നു സാധനങ്ങൾ വാങ്ങിയ ഡോലമ്മ യേശുദാസാ (രജി.നമ്പർ-497)ണ് വിജയിയായത്. ഇരുവരും ഒന്നാം സമ്മാനമായ 5000 രൂപ വീതം നേടി.

Exit mobile version