ഇരുപത്തിരണ്ട് വര്‍ഷത്തെ ആത്മാര്‍ഥ സേവനം: തൊഴിലാളിയ്ക്ക് ബെന്‍സ് കാര്‍ സമ്മാനിച്ച് മൈജി എംഡി

കൊച്ചി: ആത്മാര്‍ഥ സേവനത്തിന് തൊഴിലാളിയ്ക്ക് ബെന്‍സ് കാര്‍ സമ്മാനിച്ച് മൈജി ചെയര്‍മാനും എംഡിയുമായ എകെ ഷാജി. അരക്കോടിയിലധികം വിലവരുന്ന ബെന്‍സ് കാര്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിക്കൊണ്ടാണ് എകെ ഷാജി അനീഷ് രാധാകൃഷ്ണനെന്ന വിശ്വസ്തനായ തൊഴിലാളിയെ അമ്പരപ്പിച്ചിരിക്കുന്നത്.

പതിനാറ് വര്‍ഷം മുമ്പ് മൈജി എന്ന സംരംഭം ആരംഭിച്ച കാലം മുതലേ ഒരു തൊഴിലാളിയെന്ന നിലയില്‍ അനീഷ് രാധാകൃഷ്ണന്‍ എന്ന വ്യക്തിയുമുണ്ടായിരുന്നു. ഇരുപത്തിരണ്ടു വര്‍ഷമായി വിശ്വസ്തനായി ഒപ്പവുമുണ്ട്.

മൈജിയിലെ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറാണ് അനീഷ് രാധാകൃഷ്ണന്‍. മൈജിയുടെ വളര്‍ച്ചക്കനുസരിച്ച് പ്രൊഫഷനലുകളുടെ കുത്തൊഴുക്കില്‍ താന്‍ യോഗ്യത കൊണ്ട് വളരുന്നില്ലായെന്ന തോന്നല്‍ ഉണ്ടായപ്പോള്‍ തനിക്ക് പകരം കൂടുതല്‍ ബിരുദങ്ങളുള്ള മറ്റ് പ്രൊഫഷനലുകളെ നിയമിക്കാന്‍ ആവശ്യപ്പെടുകയും തന്നെ പോകാന്‍ അനുവദിക്കണമെന്ന് പറയുകയും ചെയ്ത ആളാണ് അനീഷ് രാധാകൃഷ്ണന്‍.

Read Also: രാത്രിയില്‍ കുട്ടി ഒറ്റയ്ക്ക് ബസില്‍: ഉള്ളില്‍ തോന്നിയ സംശയം സത്യമായി; വീട് വിട്ടിറങ്ങിയ കുട്ടിയെ സുരക്ഷിതമായി എത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജാഗ്രത, അഭിനന്ദനം

പത്തു രൂപ കൂലി കൂട്ടി ചോദിച്ചതിന്റെ പേരിലും, ശമ്പളം രണ്ടു ദിവസം വൈകിപ്പോയതിന്റെ പേരിലുമൊക്കെ പ്രക്ഷുബ്ദമാകുന്ന തൊഴിലിടങ്ങളില്‍ നിന്നും വിജയത്തിന്റെ, സൗഹൃദത്തിന്റെ മാതൃകയാണ് മൈജി കാണിച്ചുതരുന്നത്.

Exit mobile version